Wednesday December 07, 2016
Latest Updates

നാട്ടില്‍ നിന്ന് പഠിക്കാനെത്തിയ ബന്ധുവിനെ കൊലപ്പെടുത്തിയ കേസില്‍ മീത്തിലെ യുവാവിന് ശിക്ഷ ഉറപ്പായി,വിധി ഏപ്രില്‍ 4 ന്

നാട്ടില്‍ നിന്ന് പഠിക്കാനെത്തിയ ബന്ധുവിനെ കൊലപ്പെടുത്തിയ കേസില്‍ മീത്തിലെ യുവാവിന് ശിക്ഷ ഉറപ്പായി,വിധി ഏപ്രില്‍ 4 ന്

ദ്രോഗഡ:കൗണ്ടി മീത്തിലെ മോസ്സ്‌നിയില്‍ ഭാര്യയുടെ അര്‍ദ്ധസഹോദരനെ കൊലപ്പെടുത്തിയ പാക്കിസ്ഥാനി യുവാവിനെതിരെ ശിക്ഷ വിധിക്കാനായി ഏപ്രില്‍ 4 വരെ റിമാന്‍ഡില്‍ വെയ്ക്കാന്‍ കോടതി ഉത്തരവ്.ഷഹദാസ് ഹുസൈന്‍ എന്ന 35 വയസുകാരനാണ് ഭാര്യയ്ക്ക് അവരുടെ കസിനുമായി അവിഹിത ബന്ധമുണ്ടെന്നു സംശയിച്ചത് അയാളെ കൊലപ്പെടുത്തിയത്. ഷഹദാസ് ഹുസൈനുമായും ഇയാള്‍ക്ക് അകന്ന ബന്ധം ഉണ്ടായിരുന്നു.

അയര്‍ലണ്ടില്‍ പഠനത്തിനായി എത്തിയ മുഹമദ് ആരിഫിനെ,ഹുസൈന്റെ വീട്ടില്‍ താമസിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്.ഇതേ തുടര്‍ന്ന് ഹുസൈന്റെ ഭാര്യ ആരിഫിന്റെ ഒപ്പം താമസം മാറുകയും ചെയ്തതോടെ ക്ഷുഭിതനായ ഹുസൈന്‍ ആരിഫിനെ കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതക കേസില്‍ ജീവപര്യന്തം ശിക്ഷ ഇയാള്‍ക്ക് കോടതി നേരത്തെ വിധിച്ചിരുന്നു.ഭാര്യയായിരുന്ന റഷീദാ ബീബിയെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലും ഹുസൈന് 9 വര്‍ഷം ശിക്ഷ വിധിച്ചിരുന്നു.

എന്നാല്‍ കൊലപാതക കേസിലെ ശിക്ഷയ്‌ക്കെതിരെ ഇയാള്‍ മേല്‍ കോടതിയില്‍ അപ്പീല്‍ കൊടുത്തതിരുന്നു. കേസ് ജൂറിയ്ക്ക് വിശദീകരിച്ച് കൊടുക്കേണ്ടിയിരുന്ന ജഡ്ജി ഉത്തരവാദിത്വം വേണ്ട വിധം നിര്‍വഹിച്ചില്ലെന്ന വാദി ഭാഗത്തിന്റെ ആരോപണത്തെ തുടര്‍ന്ന് നടത്തിയ പുനര്‍ വിചാരണയുടെ വിധിയാണ് ഏപ്രില്‍ മാസത്തിലേക്ക് മാറിയത്.

Scroll To Top