Saturday December 03, 2016
Latest Updates

ഫാ.ആന്റണിയ്ക്കും ,ഫാ.മനോജിനും ലൂക്കനില്‍ സ്‌നേഹോഷ്മളമായ യാത്രയയപ്പ് നല്‍കി 

ഫാ.ആന്റണിയ്ക്കും ,ഫാ.മനോജിനും ലൂക്കനില്‍ സ്‌നേഹോഷ്മളമായ യാത്രയയപ്പ് നല്‍കി 

ഡബ്ലിന്‍ :ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ചാപ്ല്യനായി മൂന്നു വര്‍ഷക്കാലം സേവനമനുഷ്ട്ടിച്ച ശേഷം സ്ഥലം മാറി പോകുന്ന ഫാ മനോജ് പൊന്‍കാട്ടിലിനും,കഴിഞ്ഞ 9 വര്‍ഷക്കാലം ഡബ്ലിനിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്ന ഫാ ആന്റണി നല്ലൂക്കുന്നേലിനും ലൂക്കന്‍ സീറോ മലബാര്‍ മാസ് സെന്റര്‍ സെന്റ് ലോര്‍ക്കന്‍സ് സ്‌കൂളില്‍ ചേര്‍ന്ന ചടങ്ങില്‍ വെച്ച് യാത്രയയപ്പ് നല്‍കി. 

ഫാ മനോജ്, ഫാ ആന്റണി നാലുകെട്ടില്‍, ഫാ ജോസ് ഭരണികുളങ്ങര എന്നിവരെ ജയന്‍ തോമസ് ചടങ്ങിലേക്ക് സ്വാഗതം ചെയ്തു. മുന്‍ കമ്മിറ്റി അംഗങ്ങള്‍ക്കു വേണ്ടി ഷിബു ചീരന്‍വേലില്‍, മിനി, സണ്‍ഡേ സ്‌കൂളിനു വേണ്ടി ആന്‍ഡ്രിയ എന്നിവരും ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ഫാ മനോജിനും ഫാ അന്റണിക്കും ചടങ്ങില്‍ വച്ച് ഉപഹാരം നല്‍കി ആദരിച്ചു.

ഫാ മനോജ് ഡബ്ലിന്‍ സീറോ മലബാര്‍ സഭക്ക് വലിയ പ്രചോദനമായിരുന്നെന്ന് ഫാ ജോസ് ഭരണി കുളങ്ങര അനുസ്മരിച്ചു. ചെറിയ പ്രായത്തില്‍ തന്നെ കര്‍മ്മ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായ ഫാ ആന്റണി ഡബ്ലിന്‍ വിട്ടു പോകുന്നത് സീറോ മലബാര്‍ സഭയ്ക്ക് മാത്രമല്ല അയര്‍ലണ്ടിന് തന്നെ വലിയ നഷ്ടമാണെന്നും വിലയിരുത്തി
 വിടവാങ്ങല്‍ പ്രസംഗത്തില്‍ ഫാ ആന്റണി നന്ദി പറഞ്ഞു. റോമില്‍ .ഐറിഷ് പൌരനായ താന്‍ ഇവിടത്തുകാര്‍ക്ക് തന്നെ ആവശ്യമുള്ളപ്പോഴെല്ലാം ഓടിയെത്തുമെന്നും വാഗ്ദാനം നല്‍കി. കൂടാതെ ഓരോ ഡിസംബറിലും താന്‍ അയര്‍ലണ്ട് സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മൂന്നു വര്‍ഷമായി തനിക്ക് അയര്‍ലണ്ടിലെ മലയാളികള്‍ നല്‍കി വരുന്ന പിന്തുണയില്‍ നന്ദി രേഖപ്പെടുത്തിയ ഫാ മനോജ് പ്രാരംഭ ഘട്ടത്തില്‍ തന്നെ സഹായിച്ച അയര്‍ലണ്ടിലെ ഒട്ടേറെ കുടുംബങ്ങളേയും മറുപടി പ്രസംഗത്തില്‍ അനുസ്മരിച്ചു .യാത്രയയപ്പ് സമ്മേളനത്തിന് മുന്നോടിയായി സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് പ്രോഗ്രാമും നടത്തപ്പെട്ടു.

Scroll To Top