Saturday December 03, 2016
Latest Updates

ഫാ.ജോര്‍ജ് അഗസ്റ്റ്യന്‍ ഓ എസ് ബിയ്ക്ക് പോര്‍ട്ട് ലീഷ് സമൂഹം സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ് നല്‍കി

ഫാ.ജോര്‍ജ് അഗസ്റ്റ്യന്‍ ഓ എസ് ബിയ്ക്ക് പോര്‍ട്ട് ലീഷ് സമൂഹം സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ് നല്‍കി

പോര്‍ട്ട് ലീസ്: സ്തുത്യര്‍ഹമായ സേവനത്തിന് ശേഷം പോര്‍ട്ട് ലീസില്‍ നിന്നും സ്ഥലം മാറി പോകുന്ന ഫാ.ജോര്‍ജ് അഗസ്റ്റ്യന്‍ ഓ എസ് ബിയ്ക്ക് പോര്‍ട്ട് ലീഷ് സമൂഹം യാത്രയയപ്പ് നല്‍കി.സെന്റ് പീറ്റര്‍ ആന്‍ഡ് സെന്റ് പോള്‍സ് ദേവാലയത്തിലെ കുറേറ്റസ് (Curatus)ചുമതല വഹിച്ചിരുന്ന ഫാദര്‍ ജോര്‍ജിനെ യാത്രയയക്കാന്‍ ഇടവകാ സമൂഹം ഒന്നടങ്കം എത്തിയിരുന്നു.

പാരിഷ് പ്രീസ്റ്റ് മോണ്‍.ജോണ്‍ ബേണിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടത്തപ്പെട്ട കൃതജ്ഞതാബലിയില്‍ ഫാ.പാഡി ബേണ്‍,ഫാ.എഡി ലാലോര്‍,ഫാ.ടോം ഒ’കൊണാര്‍,ഫാ.ജോര്‍ജ്(ഘാന)ഫാ.മക് കോവന്‍,ഫാ.പാറ്റ് എന്നിവരും സഹകാര്‍മ്മികര്‍ ആയിരുന്നു.ഫാ.ജോര്‍ജ് അഗസ്റ്റ്യന്‍ മറുപടി പ്രസംഗം നടത്തി.ആയിരത്തിയഞ്ഞൂറോളം പേര്‍ യാത്രയയപ്പ് സമ്മേളനത്തില്‍ പങ്കെടുത്തു.

പോര്‍ട്ട് ലീഷ് മലയാളി സമൂഹത്തിന്റെ സര്‍വ്വ പ്രവര്‍ത്തനങ്ങളിലും സഹായവും സഹകരണവുമായി ഓടിയെത്തുമായിരുന്ന ഫാ.ജോര്‍ജിനായി പോര്‍ട്ട് ലീഷിലെ മലയാളികള്‍ പ്രത്യേക യാത്രയയപ്പ് സമ്മേളനം ഒരുക്കിയിരുന്നു.ബിജു ജോസഫ് ഫാ.ജോര്‍ജ് അഗസ്റ്റ്യന്റെ സേവനങ്ങള്‍ക്കായി നന്ദി പറഞ്ഞു.ഒട്ടേറെ മലയാളി കുടുംബങ്ങള്‍ യാത്രയയപ്പ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

മലയാളി സാന്നിധ്യം ഉള്ള മറ്റൊരു ഇടവകയായ കില്‍കോക്കിലേക്കാണ് ഫാ.ജോര്‍ജ് അഗസ്റ്റ്യന്‍ സ്ഥലം മാറിപോയത്.കഴിഞ്ഞ ദിവസം തന്നെ അദ്ദേഹം കില്‍കോക്കില്‍ ചാര്‍ജ് ഏറ്റെടുത്തു.വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ഡയറക്ടര്‍ സ്ഥാനം അദ്ദേഹം തുടരും.
വാര്‍ത്ത:വിന്‍സണ്‍ പള്ളിപ്പാട്ട്

port 23port24 port25

Scroll To Top