Tuesday December 06, 2016
Latest Updates

ഫാ.ആന്റണി നല്ലേക്കുന്നേലിന് യാത്രയയപ്പും,ബെന്നി മുഞ്ഞേലിയ്ക്ക് സ്വീകരണവും:സംയുക്ത സമ്മേളനം ഇന്ന് താലയില്‍

ഫാ.ആന്റണി നല്ലേക്കുന്നേലിന് യാത്രയയപ്പും,ബെന്നി മുഞ്ഞേലിയ്ക്ക് സ്വീകരണവും:സംയുക്ത സമ്മേളനം ഇന്ന് താലയില്‍

ഡബ്ലിന്‍:കഴിഞ്ഞ 9 വര്‍ഷക്കാലം അയര്‍ലണ്ടിന്റെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്ന ഫാ.ആന്റണി നല്ലൂക്കുന്നേലിന് യാത്രയയപ്പും,2010 വരെയുള്ള കാലയളവില്‍ അയര്‍ലണ്ടിലെ മലയാളികള്‍ക്കിടയില്‍ പൊതുപ്രവര്‍ത്തക രംഗത്ത് നിസ്തുല പ്രവര്‍ത്തനം നടത്തിയ ശേഷം ജന്മനാട്ടിലേയ്ക്ക് തിരിച്ചുപോയി അങ്കമാലി മുനിസിപ്പല്‍ ചെയര്‍മാനായി പ്രവര്‍ത്തിക്കവേ അയര്‍ലണ്ട് സന്ദര്‍ശനത്തിനെത്തുന്ന ബെന്നി മുഞ്ഞേലിയ്ക്ക് സ്വീകരണവും നല്‍കുന്ന സംയുക്ത സമ്മേളനം ജൂണ്‍ 20 ശനിയാഴ്ച്ച താലയില്‍  നടത്തപ്പെടും.

താലയിലെ സ്പ്രിംഗ് ഫീല്‍ഡ് സെന്റ് മാര്‍ക്ക് പള്ളിയ്ക്ക് സമീപമുള്ള സ്‌കൌട്ട് സെന്ററില്‍ ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 2.30 നാണ് സമ്മേളനം.

അയര്‍ലണ്ടിലെ സേവനത്തിന് ശേഷം റോമിലേയ്ക്കാണ് ഫാ.ആന്റണി സ്ഥലം മാറി പോകുന്നത്.

അയര്‍ലണ്ടിലെ ആദ്യ മലയാളി കുടിയേറ്റക്കാരില്‍ ഒരാളായ ബെന്നി മുഞ്ഞേലി അയര്‍ലണ്ടിലെ നിരവധി പ്രമുഖ സംഘടനകളുടെ സ്ഥാപകാംഗങ്ങളില്‍ ഒരാളുമാണ്.പത്തു വര്‍ഷക്കാലത്തോളം അയര്‍ലണ്ടിലെ മലയാളികള്‍ക്കിടയില്‍ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം അയര്‍ലണ്ട് സന്ദര്‍ശനത്തിനിടയില്‍ അങ്കമാലിയുടെ വികസനത്തിന് വേണ്ട സൗഹൃദ പദ്ധതികള്‍ക്കായി ഡബ്ലിന്‍ നഗരത്തിലെ വിവിധ സിറ്റി കൗണ്‍സില്‍ ഭാരവാഹികളുമായി ചര്‍ച്ചകള്‍ നടത്തും.

അയര്‍ലണ്ടിന്റെ മലയാളി കുടിയേറ്റക്കാര്‍ക്കിടയില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഇരുവര്‍ക്കും ഡബ്ലിന്‍ മലയാളി പൗരാവലി ഒരുക്കുന്ന സമ്മേളനത്തില്‍ മുന്‍ റ്റി ഡി കൂടിയായ ചാര്‍ളി ഒ’ക്കോണര്‍ അടക്കം ഐറിഷ്ഇന്ത്യന്‍ സമൂഹത്തിലെ വിവിധ സംഘടനാ പ്രതിനിധികളും വ്യക്തികളും ആശംസകള്‍ നേര്‍ന്നു സംസാരിക്കും. 

കൂടുതല്‍ വിവരങ്ങള്‍ക്ക് :0877850505,0892075092

Scroll To Top