Friday September 22, 2017
Latest Updates

ജീസോ അഗസ്റ്റ്യനും കുടുംബത്തിനും കോര്‍ക്ക് പ്രവാസി മലയാളി അസോസിയേഷന്‍ യാത്രയയപ്പ് നല്‍കി 

ജീസോ അഗസ്റ്റ്യനും കുടുംബത്തിനും കോര്‍ക്ക് പ്രവാസി മലയാളി അസോസിയേഷന്‍ യാത്രയയപ്പ് നല്‍കി 

കോര്‍ക്ക് : അയര്‍ലണ്ടിലെ കോര്‍ക്കില്‍ നിന്നും ഓസ്ട്രലിയയിലെ പെര്‍ത്തിലേക്ക് കുടിയേറുന്ന ജീസോ അഗസ്റ്റിനും കുടുംബത്തിനും കോര്‍ക്ക് പ്രവാസി മലയാളി അസോസ്സിയഷന്‍ യാത്രയയപ്പ് നല്കി.തൊടുപുഴക്കടുത്തു വെള്ളിയാമറ്റം സ്വദേശിയായ ജീസോ അഗസ്റ്റിന്‍ കഴിഞ്ഞ എട്ടു വര്‍ഷങ്ങളായി കോര്‍ക്കില്‍ താമസിച്ചു വരുകയായിരുന്നു. 

കോര്‍ക്ക് പ്രവാസി മലയാളി അസോസിയേഷന്റെ സജീവ സാന്നിദ്യമായിരുന്ന ജീസോക്കും കുടുംബത്തിനും അസോസിയഷന് വേണ്ടി സി പി എം എ ട്രഷറര്‍ മനോജ് വര്‍ഗീസ് നന്ദി പ്രകാശിപ്പിച്ചു .മുന്‍ പ്രസിഡണ്ട് വില്‍സണ്‍ വര്‍ഗീസ് ജീസോയ്ക്കും കുടുംബത്തിനും നല്ല ഭാവിയിലേക്കുള്ള അവരുടെ പ്രയാണത്തിന് എല്ലാവിധ ഭാവുകങ്ങള്‍ നേരുകയും ചെയ്തു.
വാര്‍ത്ത:റോജോ പുറപ്പന്താനം

Scroll To Top