Friday December 09, 2016
Latest Updates

മെറിയോണ്‍ സീറോ മലബാര്‍ കമ്മ്യൂണിറ്റി ഫാ.മനോജ് പൊന്‍കാട്ടിലിന് യാത്രയയപ്പ് നല്‍കി 

മെറിയോണ്‍ സീറോ മലബാര്‍ കമ്മ്യൂണിറ്റി ഫാ.മനോജ് പൊന്‍കാട്ടിലിന് യാത്രയയപ്പ് നല്‍കി 

mano qurbaഡബ്ലിന്‍ :സീറോ മലബാര്‍ സഭയുടെ ചാപ്ല്യനായി മൂന്നുവര്‍ഷക്കാലം സുസ്ത്യര്‍ഹമായ സേവനമനുഷ്ട്ടിച്ച ശേഷം അദീലാബാദ് മിഷന്‍ രൂപതയിലേയ്ക്ക് മടങ്ങുന്ന ഫാ.മനോജ് പൊന്‍കാട്ടിലിന് മെറിയോണ്‍ റോഡ് സെന്റ് ജോസഫ്‌സ് സീറോ മലബാര്‍ മാസ് സെന്ററില്‍ സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ് നല്‍കി.

ഇതേ യോഗത്തില്‍ വെച്ചു തന്നെ കൂട്ടായ്മയില്‍ നിന്നും ഓസ്‌ട്രേലിയയിലേയ്ക്ക് കുടിയേറുന്ന ജോജി അബ്രഹാം-പ്രിന്‍സി ദമ്പതികള്‍ക്കും,കാനഡയിലേക്ക് കുടിയേറുന്ന ജിനു -വിനി ദമ്പതികള്‍ക്കും,മനീഷ്- ജിത ദമ്പതികള്‍ക്കും,യാത്രാമംഗളങ്ങള്‍ നേര്‍ന്നു.mano josa

മെയ് 31 ന് ഒരേ ദിവസം ജന്മദിനം ആഘോഷിക്കുന്ന ജോസഫ്-മിനി ദമ്പതികളുടെ വിവാഹവാര്‍ഷികദിനം പ്രമാണിച്ച് അവരെയും കൂട്ടായ്മയോഗം അനുമോദിച്ചു.

സ്റ്റില്‍ ഓര്‍ഗന്‍ റോഡിലെ ഓട്ട്‌ലാന്‍ഡ്‌സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യാത്രയയപ്പ് സമ്മേളനത്തില്‍ ഫാ.ജോസ് ഭരണിക്കുളങ്ങര,ഫാ.ജോസഫ് വെള്ളനാല്‍,ഫാ.ബിനോയ് മാത്യു എസ് വി ഡി ,ഫാ.ഫെര്‍ഗസ് ഒ’ക്കോണര്‍,ജോസ് പള്ളിപ്പാട്ട്,ജോഷി ജോസഫ്,ജോയി കണ്ണമ്പുഴ,ജിന്‍സി ജിജി,,അഖില്‍ ജോസഫ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.ടോമികാലായില്‍ സ്വാഗതവും ഡെന്നിസ് സെബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു.

ട്രസ്റ്റിമാരായ ബെന്നി ജോസഫ്,ജോഷി ജോസഫ് എന്നിവര്‍ ഫാ.മനോജിന് കൂട്ടായ്മയുടെ സ്‌നേഹോപഹാരം സമര്‍പ്പിച്ചു.യാത്രയയപ്പ് സമ്മേളനത്തോടനുബന്ധിച്ച് സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.

ഫോട്ടോ :സുനില്‍ ഫ്രാന്‍സീസ്/വാര്‍ത്ത:ഡെന്നിസ് സെബാസ്റ്റ്യന്‍

mano pubmano jintomano upamano srmano mataamano qur

Scroll To Top