Saturday May 27, 2017
Latest Updates

നന്ദിയോടെ അയര്‍ലണ്ട് :സേവനത്തിന്റെ പത്താമാണ്ടില്‍ ഫാ.തോമസ് പുതിയാമഠം ഇന്ന് അയര്‍ലണ്ടില്‍ നിന്നും ഓസ്‌ട്രേലിയയിലേക്ക് 

നന്ദിയോടെ അയര്‍ലണ്ട് :സേവനത്തിന്റെ പത്താമാണ്ടില്‍ ഫാ.തോമസ് പുതിയാമഠം ഇന്ന് അയര്‍ലണ്ടില്‍ നിന്നും ഓസ്‌ട്രേലിയയിലേക്ക് 

ഡബ്ലിന്‍:അയര്‍ലണ്ടിലെ വിവിധ കോണ്‍ഗ്രിഗേഷനുകളിലായി പത്തു വര്‍ഷക്കാലത്തോളം സ്തുത്യര്‍ഹമായ രീതിയില്‍ സേവനം അനുഷ്ടിച്ച ശേഷം ഓസ്‌ട്രേലിയയിലേയ്ക്ക് സ്ഥലം മാറി പോകുന്ന ഫാ.തോമസ് പുതിയാമഠത്തിലിന് സഭാ സമൂഹം യാത്രയയിപ്പ് നല്‍കി.

അയര്‍ലണ്ടിലെ യാക്കോബായ സഭയുടെ വിവിധ കേന്ദ്രങ്ങളിലായി ഒരുക്കിയ സ്‌നേഹോഷ്മളമായ സമ്മേളനങ്ങളിലായാണ് ഫാ പുതിയാമഠത്തിനു സഭാസമൂഹം യാത്രയയപ്പ് ഒരുക്കിയത് .

അയര്‍ലണ്ടിലെ യാക്കോബായ സഭയെ ഇന്നത്തെ രീതിയില്‍ സജീവമാക്കുവാന്‍ ഫാ.തോമസ് വഹിച്ച പങ്ക് നിസ്തുലമാണ്.ഒന്‍പതോളം കേന്ദ്രങ്ങളില്‍ കോണ്‍ഗ്രിഗേഷനുകള്‍ ആരംഭിക്കുവാന്‍ നേതൃത്വമെടുത്ത തോമസച്ചന്‍ ഡബ്ലിന്‍,ദ്രോഗഡ.സ്വൊര്‍ദ്‌സ്,ടുള്ളാമോര്‍ ,വാട്ടര്‍ഫോര്‍ഡ് പള്ളികളുടെ വികാരി സ്ഥാനവും അലങ്കരിച്ചു.

അയര്‍ലണ്ടിന് പുറമേ സ്‌കോട്ട് ലാന്‍ഡ്,ബ്രിട്ടണ്‍ എന്നിവിടങ്ങളിലെ വിവിധ പള്ളികളുടെ ചുമതലയും ഫാ.തോമസ് വഹിക്കുന്നുണ്ട്. അയര്‍ലണ്ടിലെ സഭാ ഭരണഘടന രൂപപ്പെടുത്തുന്നതിന്റെ നേതൃത്വവും ഇദ്ദേഹത്തിനായിരുന്നു.

പ്രസിദ്ധമായ തൃക്കുന്നത്ത് സെമിനാരിയുടെ വികാരി സ്ഥാനം രേഖാപരമായി ഇപ്പോഴും ഫാ.തോമസ് പുതിയാമഠത്തിന്റെ പേരിലാണ്.അഭിവന്ദ്യ കത്തോലിക്കാ ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍, കത്തോലിക്കായായി ചുമതലയേല്ക്കും മുമ്പേ അദ്ദേഹത്തിന്റെ സെക്രട്ടറിയായും ഫാ.തോമസ് പ്രവര്‍ത്തിച്ചിരുന്നു.

ഫാ;തോമസ് ഇന്ന് രാവിലെ ആസ്‌ട്രേലിയയിലെ ബ്രിസ്‌ബെയിനിലേക്ക് യാത്ര പുറപ്പെടും.

കഴിഞ്ഞ പത്തു വര്‍ഷക്കാലത്തോളം തനിക്ക് അയര്‍ലണ്ടിലെ മലയാളികള്‍ നല്‍കിയ എല്ലാ പിന്തുണകള്‍ക്കും ഫാ.തോമസ് നന്ദി പ്രകാശിപ്പിച്ചു

 ഡബ്ലിനിലെ സഭാ നേതൃത്വത്തോടൊപ്പം.


ഡബ്ലിനിലെ സഭാ നേതൃത്വത്തോടൊപ്പം.

 

Scroll To Top