Saturday December 03, 2016
Latest Updates

ഡബ്ലിന്‍ സി.എസ്.ഐ. സഭാംഗമായ ജിനുവിനും കുടുംബത്തിനും യാത്രയയപ്പ് നല്കി.

ഡബ്ലിന്‍ സി.എസ്.ഐ. സഭാംഗമായ ജിനുവിനും കുടുംബത്തിനും യാത്രയയപ്പ് നല്കി.

ഡബ്ലിന്‍: ഹോളി ട്രിനിറ്റി സി.എസ്.ഐ. കോണ്‍ഗ്രിഗേഷന്‍ അംഗവും, അയര്‍ലണ്ട് മലയാളികള്‍ക്ക് സുപരിചിതനുമായിരുന്ന സുരേഷ് ജേക്കബിനും( ജിനു) കുടുംബത്തിനും സ്‌നേഹോഷ്മളമായ യാത്രയയപ്പ് നല്‍കി. 
കഴിഞ്ഞ 10 വര്‍ഷക്കാലം ഡബ്‌ളിന്‍ മലയാളികള്‍ക്ക് സഹായഹസ്തം ആയിരുന്ന ജിനു, സഭയുടെ ഭരണ സമിതി അംഗമായും, കോട്ടേജ് പ്രയര്‍ കോര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചിരുന്നു.
ജിനുവും കുടുംബവും സ്ഥിരതാമസത്തിനായി കാനഡയിലെ ടൊറന്‍ടോയിലേക്കാണ് കുടിയേറിപ്പാര്‍ക്കുന്നത്.csi jinu 7

മെയ് 23 ശനിയാഴ്ച, ക്രംലിന്‍ W.S.A.F.ഹാളില്‍ നടന്ന യാത്രയയപ്പ് സമ്മേളനത്തില്‍ സഭാ വികാരിയും,ബെല്‍ഫാസ്റ്റ് ബൈബിള്‍ കോളേജ് ഫാക്കല്‍റ്റിയുമായ റവ.ഡോ.ജേക്കബ് തോമസ് പ്രത്യേക പ്രാര്‍ത്ഥനാ ശുശ്രൂഷ അര്‍പ്പിക്കുകയും,ജിനുവും കുടുംബാംഗങ്ങളും സഭയ്ക്കും സമൂഹത്തിനും നല്‍കിയ സ്തുതൃര്‍ഹമായ സേവനങ്ങളെ അനുസ്മരിക്കുകയും,ഭാവി ശോഭനമാക്കുന്നതിനായി എല്ലാവിധ ആശംസകളും യാത്രാമംഗളങ്ങളും അറിയിക്കുകയും ചെയ്തു.

ഡബ്ലിന്‍ സി.എസ്.ഐ. സഭയ്ക്ക് വലിയ പ്രചോദനമായിരുന്ന ജിനുവും കുടുംബത്തിനും ചടങ്ങില്‍ വച്ച്,ചര്‍ച്ച് വൈസ് പ്രസിഡന്റ് മാത്യൂ പി.ഉമ്മന്‍,സഭയുടെ നാമത്തിലുള്ള സ്‌നേഹോപഹാരം നല്‍കി ആദരിച്ചു. തുടര്‍ന്ന് സഭാംഗങ്ങള്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
കുട്ടികളുടെ കലാപരിപാടികള്‍ ചടങ്ങിനെ വര്‍ണ്ണാഭമാക്കി.ക്വയര്‍ ലീഡര്‍ അനു ജോണ്‍സന്റെ നേതൃത്വത്തിലുള്ള ഗായക സംഘം പ്രത്യേക ആശംസാഗാനം ആലപിച്ചു. 
മറുപടി പ്രസംഗത്തില്‍ ജിനു നന്ദി പറഞ്ഞു.വിഭവ സമൃദ്ധമായ സ്‌നേഹവിരുന്നിനു ശേഷം, ജേക്കബ് തോമസ് അച്ചന്റെ പ്രാര്‍ത്ഥനാ ആശിര്‍വാദത്തോടുകൂടി യാത്രയയപ്പ് സമ്മേളനം സമാപിച്ചു.jinu  csi2csi jinu 8

Scroll To Top