Wednesday June 28, 2017
Latest Updates

മൂന്ന് പേര്‍ ഒരേ കുറ്റം ചെയ്താല്‍ ഒരാളെ മാത്രം ശിക്ഷിക്കുന്നതിന്റെ സാംഗത്യമെന്താണ് ?

മൂന്ന് പേര്‍ ഒരേ കുറ്റം ചെയ്താല്‍ ഒരാളെ മാത്രം ശിക്ഷിക്കുന്നതിന്റെ സാംഗത്യമെന്താണ് ?

ന്യൂഡല്‍ഹി : ടിപി സെന്‍ കുമാറിനെ പുറത്താക്കുന്നതിന് കാരണമായി ചൂണ്ടിക്കാട്ടിയ പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തില്‍ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും തുല്യ ഉത്തരവാദിത്വമുണ്ടെന്നും സെന്‍ കുമാറിനോട് കേരള സര്‍ക്കാര്‍ കടുത്ത അനീതിയാണു കാട്ടിയതെന്നും സുപ്രീം കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.

അതുപോലെ, സുപ്രധാന സ്ഥാന സ്ഥാനങ്ങളില്‍ ചട്ടവിരുദ്ധമായി നിയമനങ്ങള്‍ നടത്താനാണ് സര്‍ക്കാര്‍ ശ്രമമെങ്കില്‍ ദൈവത്തിന്റെ സ്വന്തം നാടിനെ ആര്‍ക്കും രക്ഷിക്കാനാവില്ലെന്നും സുപ്രീം കോടതി വിലയിരുത്തി.

അണ്‍ഫെയര്‍ ട്രീറ്റ്മെന്റ് എന്നാണ് സെന്‍ കുമാറിനോടു കാട്ടിയ നെറികേടിനെക്കുറിച്ച് കോടതി വിലയിരുത്തിയത്. ഒരു ഉദ്യോഗസ്ഥന്റെ കാര്യത്തില്‍ ഇത്രയും ശക്തമായ ഭാഷയില്‍ കോടതി പ്രതികരിക്കുന്നത് ആദ്യമാണെന്ന് സെന്‍ കുമാറിന്റെ അഭിഭാഷകരില്‍ ഒരാളായ ഹാരിസ് ബീരാന്‍ അഭിപ്രായപ്പെട്ടു. ഇതും കോടതി ഈ വിഷയത്തില്‍ എത്ര ശക്തമായ നിലപാടും പ്രതിഷേധവുമാണ് രേഖപ്പെടുത്തിയതെന്നതിനു തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഈ വര്‍ഷം ജൂണ്‍ 30വരെയാണ് സെന്‍ കുമാറിന്റെ സര്‍വീസ് കാലാവധി. ഈ സമയം വരെ അദ്ദേഹത്തിന് ഈ സ്ഥാനത്തു തുടരാമെന്നാണ് മദന്‍ ബി. ലോക്കൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.

Scroll To Top