Sunday December 11, 2016
Latest Updates

ചെറുകിട ഭക്ഷ്യോല്‍പ്പന്ന യൂണിറ്റ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി സെമിനാര്‍ 

ചെറുകിട ഭക്ഷ്യോല്‍പ്പന്ന യൂണിറ്റ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി സെമിനാര്‍ 

ഡബ്ലിന്‍: ഡബ്ലിനില്‍ ചെറുകിട ഭക്ഷ്യോല്‍പ്പന്ന യൂണിറ്റ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് അയര്‍ലണ്ട് സെമിനാര്‍ നടത്തുന്നു. ഡബ്ലിനില്‍ ഈ മാസം അവസാനമാണ് സെമിനാര്‍. ഡബ്ലിന്‍ 9 ലെ സാന്‍ട്രിയിലെ ക്രൌണ്‍ പ്ലാസയില്‍ വച്ച് ജനുവരി 28 ന് രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് സെമിനാര്‍.

ചെറുകിട ഭക്ഷ്യോല്‍പ്പന്ന യൂണിറ്റുകള്‍ നടത്തുന്നവരും തുടങ്ങാന്‍ആഗ്രഹിക്കുന്നവരുമായ നൂറിലധികം സംരംഭകരെ സെമിനാറില്‍ പ്രതീക്ഷിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി. ഫുഡ് സേഫ്റ്റി അതോറിറ്റിയില്‍ നിന്നും എച്ച്എസ്ഇയില്‍ നിന്നുമുള്ളവര്‍ വിവിധ വിഷയങ്ങളില്‍ സെമിനാറില്‍ സംസാരിക്കും. ഭക്ഷ്യ സുരക്ഷ, ഫുഡ് സേഫ്റ്റി മാനേജ്‌മെന്റ് സിസ്റ്റം രൂപീകരിക്കുന്നതിനെക്കുറിച്ചും ലേബലിംഗ് നിബന്ധനകള്‍ തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ദര്‍ സംസാരിക്കും.

അയര്‍ലണ്ടില്‍ ഒരു ഫുഡ് ബിസിനസ് രജിസ്റ്റര്‍ ചെയ്യേണ്ടതെങ്ങനെ, ഇന്‍സ്‌പെക്ഷനില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ എന്‍വയോണ്‍മെന്റല്‍ ഹെല്‍ത്ത് സര്‍വീസ് അധികൃതര്‍ സംസാരിക്കും. സെമിനാറില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ വെബ്‌സൈറ്റില്‍ മുന്‍കൂര്‍ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.പ്രവേശനം സൗജന്യമാണ്. 

വിശദവിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും സന്ദര്‍ശിക്കുക https://www.fsai.ie/news_centre/events/Small_Food_Business_Start-Up_Seminar_Dublin_280115.html

Scroll To Top