Tuesday December 06, 2016
Latest Updates

അയര്‍ലണ്ടിലെ ആദ്യത്തെ സെല്‍ഫി മത്സരവുമായി കേരളാ ഹൗസ്, കാര്‍ണിവല്‍ ഗ്രൗണ്ടില്‍ സെല്‍ഫിയെടുത്ത് സമ്മാനം നേടാം!

അയര്‍ലണ്ടിലെ ആദ്യത്തെ സെല്‍ഫി മത്സരവുമായി കേരളാ ഹൗസ്, കാര്‍ണിവല്‍ ഗ്രൗണ്ടില്‍ സെല്‍ഫിയെടുത്ത് സമ്മാനം നേടാം!

ഡബ്ലിന്‍:ജൂണ്‍ പതിനെട്ടിന് ശനിയാഴ്ച ലൂക്കന് യൂത്ത് സെന്ററില് നടത്തപ്പെടുന്ന കേരളാഹൗസ്‌മെഗാ കാര്‍ണിവലില്‍ ഇക്കുറി ആദ്യമായി സെല്‍ഫി മത്സരവും.കേരള ഹൌസ് കാര്‍ണിവല്‍ ഗ്രൗണ്ടില്‍ നിന്നും നിങ്ങളുടെ ഫോട്ടോ സെല്‍ഫിയായി എടുത്ത് സംഘാടകര്‍ക്ക് നല്കുകയാണ് ചെയ്യേണ്ടത്.കാര്‍ണിവലിന്റെ നയനമനോഹരമായ കാഴ്ച്ചകള്‍ക്കൊപ്പം നിങ്ങള്‍ സെല്‍ഫിയില്‍ പ്രത്യക്ഷപ്പെട്ടാല്‍ സമ്മാനസാധ്യത കൂടും!

അയര്‍ലണ്ടില്‍ തന്നെ ഇതാദ്യമായാണ് സെല്‍ഫി മത്സരം സംഘടിപ്പിക്കുന്നത്.

സെല്‍ഫി മത്സരത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ കാര്‍ണിവല്‍ ദിവസം കാര്‍ണിവല്‍ ഗ്രൗണ്ടിലുള്ള കൌണ്ടറില്‍ പേരു രജിസ്റ്റര്‍ ചെയ്തതിന് ശേഷം വേണം മത്സരത്തില്‍ പങ്കെടുക്കേണ്ടത്.

കൂടുതല്‍ വിവരങ്ങള്ക് ബന്ധ പ്പെടുക:ജസ്റ്റിന്‍  ചാക്കോ(0872671587)

കഴിഞ്ഞ വര്‍ഷങ്ങളെക്കാള്‍ ഒട്ടേറെ ആകര്‍ഷകമായ പരിപാടികളാണ് ജൂണ്‍ 18ലെ കാര്‍ണിവലിനു ഇത്തവണ ഒരുക്കിയിരിക്കുന്നതെന്ന് കേരളാ ഹൗസ് ഭാരവാഹികള്‍ അറിയിച്ചു.വന്‍ ജനാവലി ഇത്തവണയും കാര്‍ണിവലില്‍ പങ്കെടുക്കാന്‍ എത്തിച്ചേരുമെന്നും ഏവരുടെയും സഹകരണം ഐറിഷ് മലയാളികളുടെ ഈ ജനകീയ ഉത്സവത്തിന് പ്രതീക്ഷിക്കുന്നതായും കാര്‍ണിവല്‍ കോ ഓര്‍ഡിനേറ്റേഴ്‌സ് അറിയിച്ചു.

Scroll To Top