Saturday December 03, 2016
Latest Updates

അഞ്ചു വര്‍ഷത്തിനുള്ളില്‍ സെല്‍ഫ് ഡ്രൈവിങ് കാര്‍ നിര്‍മ്മിക്കും: ബിഎംഡബ്ല്യു

അഞ്ചു വര്‍ഷത്തിനുള്ളില്‍ സെല്‍ഫ് ഡ്രൈവിങ് കാര്‍ നിര്‍മ്മിക്കും: ബിഎംഡബ്ല്യു

പൂര്‍ണ്ണമായും സെല്‍ഫ് ഡ്രൈവിങ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന കാറിന്റെ നിര്‍മ്മാണം അഞ്ചു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് പ്രശസ്ത ജര്‍മ്മന്‍ വാഹനനിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു. പൂര്‍ണ്ണമായും ഡ്രൈവറില്ലാതെയാകും ഈ കാര്‍ പ്രവര്‍ത്തിക്കുക.

ഐനെക്സിറ്റ് എന്നു പേരിട്ടിരിക്കുന്ന കാറിന് ആവശ്യമായ സെന്‍സറുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ ഇന്റലിന്റെയും മൊബൈല്‍ ഐയുടെയും സഹായമാണ് ബിഎംഡബ്ല്യു തേടുന്നത്. ഈ കാറില്‍ പൂര്‍ണ്ണമായും മറ്റു ജോലികളില്‍ ഏര്‍പ്പെട്ടുകൊണ്ടുതന്നെ ഒരാള്‍ക്ക് യാത്ര ചെയ്യാം; റോഡിലേയ്ക്ക് നോക്കേണ്ട ആവശ്യമേ വരില്ലെന്നും ബിഎംഡബ്ല്യു വ്യക്തമാക്കി.

സെല്‍ഫ് കാറില്‍ യാത്ര ചെയ്ത് ആദ്യമായുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചത് ഈയിടെയാണ്. പ്രത്യേക സാഹചര്യങ്ങളില്‍ ഓട്ടോ പൈലറ്റ് മോഡില്‍ യാത്ര ചെയ്യാവുന്ന ടെസ്ലയുടെ മോഡല്‍ എസ് കാറുകളിലൊന്നാണ് അപകടത്തില്‍ പെട്ടത്. ഓട്ടോ പൈലറ്റ് മോഡ് ആണെങ്കിലും ഡ്രൈവറുടെ ഒരു കണ്ണ് റോഡില്‍ വേണം. വെയിലടിച്ചതിനാല്‍ മുമ്പിലെ വാഹനത്തെ ശരിയായി കാറിലെ ക്യാമറകള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കാഞ്ഞതാണ് അപകടത്തിനു വഴിയൊരുക്കിയത്.

ഓട്ടോ ഡ്രൈവിങ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ നിര്‍മ്മിക്കുന്നതിനായി ലോകത്തെ പല കമ്പനികളും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. വര്‍ഷങ്ങളായി ഈ മേഖലയില്‍ ശ്രമം നടത്തി വരുന്ന വമ്പന്‍ കമ്പനികളിലൊന്നാണ് ഗൂഗിള്‍.

Scroll To Top