Wednesday December 07, 2016
Latest Updates

ചെരുപ്പിനുള്ളില്‍ ഒളിപ്പിച്ച കൊക്കെയ്ന്‍ പിടിച്ചെടുത്തു,കോര്‍ക്കില്‍ നൈജീരിയക്കാരി അറസ്റ്റില്‍

ചെരുപ്പിനുള്ളില്‍ ഒളിപ്പിച്ച കൊക്കെയ്ന്‍ പിടിച്ചെടുത്തു,കോര്‍ക്കില്‍ നൈജീരിയക്കാരി അറസ്റ്റില്‍

കോര്‍ക്ക്: കോര്‍ക്കിലെ ഒരു വീട്ടില്‍ മയക്കു മരുന്ന് കച്ചവടം നടക്കുന്നുവെന്ന് അറിഞ്ഞു പല തവണ റെയിഡ് നടത്തിയിട്ടും നിരാശരായ ഗാര്‍ഡയ്ക്ക് അവസാനം വിജയം.ഇവിടെ മയക്ക് മരുന്ന് കച്ചവടം നടക്കുന്നുണ്ട് എന്ന അയല്‍ക്കാരുടെ സ്ഥിരം പരാതി സഹിക്കാനാവാതെ ഗാര്‍ഡ വീടിന്റെ സര്‍വ ഭാഗങ്ങളിലും തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

അവസാനം തിരികെ ഇറങ്ങാന്‍ തുടങ്ങുമ്പോഴാണ് വീട്ടുടമയായ നൈജീരിയാക്കാരിയുടെ ചെരുപ്പിന്റെ ഹീല്‍ അസാധാരണമാം വിധം പൊങ്ങി നില്‍ക്കുന്നത് ഒരു വനിതാ ഗാര്‍ഡയുടെ ശ്രദ്ധയില്‍പ്പെട്ടത്.ആഫ്രിക്കയില്‍ നിന്നും കൊണ്ട് വന്ന ചെരുപ്പാണെന്നും നൈജീരിയയുടെ പാരമ്പര്യവസ്തുവാണെന്നും ഒക്കെ പറഞ്ഞു നോക്കിയെങ്കിലും ഗാര്‍ഡാ വിട്ടില്ല. ചെരുപ്പ് പരിശോധിച്ച ഗാര്‍ഡയ്ക്കും റവന്യൂ കസ്റ്റംസ് അധികൃതര്‍ക്കും ലഭിച്ചത് വിപണിയില്‍ 28,000 യൂറോ വില വരുന്ന കൊക്കെയ്ന്‍! . സംഭവുമായി ബന്ധപ്പെട്ട് നൈജീരിയക്കാരിയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തു വരുന്നു.

Scroll To Top