Friday December 15, 2017
Latest Updates

സെഹിയോന്‍(യൂ കെ) ടീം കുട്ടികള്‍ക്കായി ഒരുക്കുന്ന ത്രിദിന ധ്യാനം ഡബ്ലിന്‍ ഇഞ്ചിക്കോറില്‍ ആഗസ്റ്റ് 20 മുതല്‍ 

സെഹിയോന്‍(യൂ കെ) ടീം കുട്ടികള്‍ക്കായി ഒരുക്കുന്ന ത്രിദിന ധ്യാനം ഡബ്ലിന്‍ ഇഞ്ചിക്കോറില്‍ ആഗസ്റ്റ് 20 മുതല്‍ 

ഡബ്ലിന്‍:യൂ കെ യിലെ സെഹിയോന്‍ ടീം കുട്ടികള്‍ക്കായി ഒരുക്കുന്ന ഫെയ്ത്ത് ഫോര്‍മേഷന്‍ ധ്യാനം ആഗസ്റ്റ് 20,21,22 തിയ്യതികളിലായി(ഞായര്‍,തിങ്കള്‍,ചൊവ്വ)ഡബ്ലിന്‍ ഇഞ്ചിക്കോറില്‍ നടത്തപ്പെടും.

കിഡ്സ്(5 വയസ് മുതല്‍ 8 വയസ് വരെ)പ്രീ- ടീന്‍സ്(9 വയസ് മുതല്‍ 12 വയസ് വരെ)ടീന്‍സ്(13 വയസ് മുതല്‍ 16 വയസ് വരെ)യൂത്ത് (പതിനേഴിന് മേല്‍ )എന്നിങ്ങനെ നാല് വിഭാഗമാക്കി തിരിച്ചാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്.

രാവിലെ 9.30 ന് ആരംഭിക്കുന്ന ധ്യാനം എല്ലാ ദിവസവും വൈകിട്ട് 5 മണി വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. ഇഞ്ചിക്കോര്‍ ട്രൈക്കോണല്‍ റോഡിലെ മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തിലാണ് ധ്യാനം നടത്തപ്പെടുക

ഇവാഞ്ചലൈസേഷന്‍ അയര്‍ലണ്ടിന്റെ ആഭിമുഖ്യത്തിലാണ് ധ്യാനം സംഘടിപ്പിച്ചിരിക്കുന്നത്.സെഹിയോന്‍ ടീമിന്റെ പ്രമുഖരായ നേതാക്കളുടെ നേതൃത്വത്തില്‍ ഒരുക്കുന്ന ധ്യാനത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ താഴെ പറയുന്നവരുമായി ബന്ധപ്പെടുക:

ആന്റോ: 0870698898
ആന്‍:0857340862

 

Scroll To Top