Saturday December 10, 2016
Latest Updates

അയര്‍ലണ്ടിലെ വാടകവീട്: മൂന്നു മാസത്തെ വാടക മുന്‍കൂര്‍ നല്‍കണമെന്ന് ഉടമകളുടെ സംഘടന

അയര്‍ലണ്ടിലെ വാടകവീട്: മൂന്നു മാസത്തെ വാടക മുന്‍കൂര്‍ നല്‍കണമെന്ന് ഉടമകളുടെ സംഘടന

ഡബ്ലിന്‍:അയര്‍ലണ്ടില്‍ വാടകയ്ക്ക് വീട് ലഭിക്കണമെങ്കില്‍ മൂന്ന് മാസത്തെ വാടക സെക്യൂരിറ്റി ഡെപ്പോസിറ്റായി മുന്‍കൂര്‍ നല്‍കണമെന്ന് പല ഉടമകളും ശഠിക്കുന്നതായി റിപ്പോര്‍ട്ട്. വാടക ഒഴിഞ്ഞു കൊടുക്കുമ്പോള്‍ പലര്‍ക്കും ഈ തുക മടക്കിക്കിട്ടാറില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വാടക തരാതിരിക്കുക, ഒഴിഞ്ഞു കൊടുക്കാതിരിക്കുക പോലുള്ള പ്രശ്നങ്ങള്‍ കാരണമാണ് മുന്‍കൂറായി ഇത്രയും തുക വാങ്ങുന്നതെന്നാണ് വീട്ടുടമകളുടെ വാദം. എന്നാല്‍ ഇത്തരത്തില്‍ തുക നല്‍കുന്ന മൂന്നില്‍ രണ്ടു പേര്‍ക്കും ഇത് തിരിച്ച് ലഭിക്കാറില്ല എന്നാണ് റെഡ് സി പുതുതായി നടത്തിയ സര്‍വേയില്‍ പറയുന്നത്. 18 വയസ്സിനു മേല്‍ പ്രായമുള്ള 1,000 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്.

അതേസമയം തുക തിരിച്ചു നല്‍കാത്ത പ്രശ്നം ഒഴിവാക്കാനായി വാടകക്കാര്‍ക്കും, ഉടമയക്കും ഡെപ്പോസിറ്റ് തുകയുടെ മേല്‍ ബാങ്കില്‍ ജോയിന്റ് അക്കൗണ്ട് ആരംഭിക്കുന്ന രീതി ഉണ്ട്. എന്നാല്‍ ഇത് പ്രശ്നത്തിന് പൂര്‍ണ്ണപരിഹാരമല്ല എന്നാണ് ഉടമകളുടെ വാദം.

ഭവന ഉടമകളുടെ സംഘടന മൂന്നു മാസത്തെ വാടക ഡിപ്പോസിറ്റ് നിയമപരമായി അംഗീകരിക്കണമെന്ന ആവശ്യവുമായി സര്‍ക്കാരിനെ സമീപിക്കാനുള്ള നീക്കത്തലാണ്.

Scroll To Top