Wednesday December 07, 2016
Latest Updates

കള്ളന്‍മാരെ എന്തിനു പേടിക്കണം?,അയര്‍ലണ്ടിലെ ഒരുലക്ഷം വീടുകളില്‍ ഉപയോഗിക്കുന്ന സെക്യൂരിറ്റി സിസ്റ്റത്തിന്റെ സേവനം ഇനി മലയാളത്തിലും

കള്ളന്‍മാരെ എന്തിനു പേടിക്കണം?,അയര്‍ലണ്ടിലെ ഒരുലക്ഷം വീടുകളില്‍ ഉപയോഗിക്കുന്ന സെക്യൂരിറ്റി സിസ്റ്റത്തിന്റെ സേവനം ഇനി മലയാളത്തിലും

ഡബ്ലിന്‍;നിങ്ങള്‍ വീട്ടില്‍ നിന്നും പുറത്ത് പോയിരിക്കുമ്പോള്‍ വീട് സുരക്ഷിതമായിരിക്കണം എന്ന് ആഗ്രഹിക്കാത്ത ആരാണുള്ളത് ?കള്ളന്മാരുടെയും സാമൂഹ്യ വിരുദ്ധരുടെയും ശല്യങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്.സ്വര്‍ണ്ണവും ലാപ് ടോപ്പും മാത്രമല്ല വില കുറഞ്ഞ തുണിത്തരങ്ങളും ഫോണും പോലും അയര്‍ലണ്ടിലെ മോഷ്ട്ടാക്കള്‍ക്ക് ഇപ്പോള്‍ പ്രിയപ്പെട്ട മോഷണവസ്തുക്കള്‍ ആയിരിക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

വീടിന്റെ സുരക്ഷിതത്വം 24 മണിക്കൂറും മൊത്തമായി നിരീക്ഷിക്കുകയും നിയന്ത്രിക്കുന്ന ഒരു സെക്യൂരിറ്റി സമ്പ്രദായം അയര്‍ലണ്ടില്‍ ഇപ്പോള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട് അയര്‍ലണ്ടിലെ ഒരു ലക്ഷത്തോളം ഭവനങ്ങളില്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഈ സെക്യൂരിറ്റി സമ്പ്രദായം അനുസരിച്ചു നാം വീട് പൂട്ടി പുറത്തിറങ്ങുമ്പോള്‍ മുതല്‍ വീടിന്റെ സുരക്ഷയുടെ ചുമതല ഈ അലാം സിസ്റ്റം ഏറ്റെടുക്കും.

പൂര്‍ണ്ണമായും ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഈ അലാം സിസ്റ്റം പിന്നീട് വീട്ടിനുള്ളില്‍ നടക്കുന്ന ചെറിയ ചലനങ്ങള്‍ പോലും ആവശ്യമെങ്കില്‍ നിങ്ങളുടെ ഫോണിലൂടെ അറിയിച്ചു കൊണ്ടിരിക്കും.വീട്ടിനുള്ളിലെ താപനിലയിലെ നേരിയ വ്യതിയാനങ്ങള്‍ പോലും പിടിച്ചെടുത്താണ് ഇതിന്റെ അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

മാതാപിതാക്കള്‍ പുറത്തു പോയിരിക്കുമ്പോള്‍ സ്‌കൂളില്‍ പോയിരിക്കുന്ന മകന്‍ തിരിച്ചു വന്നുവെന്നിരിക്കട്ടെ,ഫോണ്‍ വിളിക്കേണ്ട ആവശ്യമില്ലാതെ തന്നെ ഈ അലാം സിസ്റ്റം നമ്മുക്ക് മകന്‍ തിരിച്ചു വന്നിരിക്കുന്നു എന്ന സന്ദേശം നല്‍കും !ഇനി കള്ളനാണ് വീട്ടില്‍ കയറി മോഷണത്തിന് ശ്രമിക്കുന്നതെന്നു ബോധ്യമായാല്‍ നമ്മെ വിവരം അറിയിക്കുക മാത്രമല്ല നിങ്ങളുടെ തൊട്ടടുത്തുള്ള ഗാര്‍ഡ സ്റ്റേഷനിലും നിമിഷങ്ങള്‍ക്കുള്ളില്‍ സന്ദേശം എത്തും.

തീ പിടുത്തം പോലെയുള്ള അവസരങ്ങളിലാണ് ഇതിന്റെ പ്രയോജനം ഏറെ ലഭിക്കുക.ഫാള്‍സ് അലാം ഉണ്ടാകില്ലെന്ന് കമ്പനി ഉറപ്പു തരുന്നുണ്ട്.

മാത്രമല്ല ഏതെങ്കിലും കാരണത്താല്‍ അയര്‍ലണ്ടില്‍ എവിടെ നിന്നും ഒരു ഫയര്‍ ബ്രിഗേഡിന്റെ സൗകര്യം പ്രയോജനപ്പെടുത്തേണ്ടി വന്നാല്‍ അതിനുള്ള മുഴുവന്‍ ചെലവും ഈ സുരക്ഷാ കമ്പനി വഹിക്കും എന്നതാണ് മറ്റൊരു പ്രത്യേകത.അയര്‍ലണ്ടില്‍ എവിടെയായാലും ഫയര്‍ സര്‍വീസിന്റെ ചാര്‍ജ് ശരാശരി 500 യൂറോയോളം വരും.

വീടിന്റെയും വീട്ടുകാരുടെയും സുരക്ഷ ഇത്തരത്തില്‍ ഉറപ്പാക്കുന്നത് കൊണ്ടാണ് അയര്‍ലണ്ടിലെ ആയിരക്കണക്കിന് ഉപ ഭോക്താക്കള്‍ക്ക് ഈ സെക്യൂരിറ്റി സമ്പ്രദായം പ്രിയപ്പെട്ടതായിരിക്കുന്നതെന്ന് ഇതിന്റെ വിതരണക്കാര്‍ അവകാശപ്പെടുന്നു.വിലയും താരതമ്യേനെ കുറവാണ്.

മലയാളത്തിലും ഇപ്പോള്‍ ഇത് സംബന്ധിച്ച വ്യാപാര വിവരങ്ങളും,വിശദീകരണങ്ങളും ലഭ്യമാണ്.താത്പര്യമുള്ളവര്‍ താഴെ പറയുന്ന നമ്പരിലേയ്ക്ക് ഫോണ്‍ ചെയ്യുകയോ ,നിങ്ങളെ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ ടെക്സ്റ്റ് മെസേജായി അയയ്ക്കുകയോ ചെയ്യുക.ഫോണ്‍ നമ്പര്‍ 089 951 57 95

Scroll To Top