Thursday January 19, 2017
Latest Updates

അയര്‍ലണ്ടില്‍ പുതിയതായി മൂന്ന് സെക്കുലര്‍ സ്‌കൂളുകള്‍ ആരംഭിക്കുന്നു:മലയാളികള്‍ക്കും തുടങ്ങാം ഒരു സ്‌കൂള്‍ !

അയര്‍ലണ്ടില്‍ പുതിയതായി മൂന്ന് സെക്കുലര്‍ സ്‌കൂളുകള്‍ ആരംഭിക്കുന്നു:മലയാളികള്‍ക്കും തുടങ്ങാം ഒരു സ്‌കൂള്‍ !

ഡബ്ലിന്‍:അയര്‍ലണ്ടില്‍ പുതിയതായി ആരംഭിക്കുന്ന മൂന്നു സെക്കുലര്‍ സ്‌കൂളുകള്‍ ഏറ്റെടുത്തു നടത്താന്‍ താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.രാജ്യത്ത് ആരംഭിക്കുന്ന സെക്കുലര്‍ സ്‌കൂളുകള്‍ക്കായുള്ള ആദ്യഘട്ട അപേക്ഷയാണ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സെക്കുലര്‍ സ്‌കൂള്‍സ് അയര്‍ലണ്ട് ഇപ്പോള്‍ ക്ഷണിച്ചിരിക്കുന്നത്.

പുതിയതായി ആരംഭിക്കുന്ന മൂന്നു സ്‌കൂളുകളും മലയാളികള്‍ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണെന്ന പ്രത്യേകതയും ഉണ്ട്.സ്റ്റില്‍ഓര്‍ഗന്‍,മരീനോ ബൂമോണ്ട്,ഫിബ്‌സ്ബറോ എന്നി കേന്ദ്രങ്ങളിലാണ് പുതിയ സ്‌കൂളുകള്‍ അനുവദിക്കുക.ഇന്ത്യയില്‍ നിന്നെന്ന പോലെ വിവിധ മതക്കാര്‍ ഉള്‍ക്കൊള്ളുന്ന ജനസമൂഹത്തിന് സ്‌കൂളുകള്‍ ആരംഭിക്കാനുള്ള അനുമതി നല്കണമെന്ന് വിവിധ ഇന്ത്യന്‍ സംഘടനകളും നേരത്തെ സര്‍ക്കാരിന് നിവേദനം നല്കിയിരുന്നു.
ക്രൈസ്തവേതര വിദ്യാര്‍ഥികള്‍ക്ക് ക്രിസ്ത്യന്‍ മാനേജ് മെന്റ് സ്‌കൂളുകളില്‍ പ്രവേശനം നിഷേധിക്കപ്പെടുന്നു എന്ന ആരോപണം കണക്കിലെടുത്താണ് സര്‍ക്കാര്‍ നേതൃത്വമെടുത്ത് സെക്കുലര്‍ സ്‌കൂളുകള്‍ ആരംഭിക്കുന്നത്.സര്‍ക്കാര്‍ ലഭ്യമാക്കുന്ന നിലവിലുള്ള സൌകര്യമനുസരിച്ച് 2016 സെപ്റ്റംബറില്‍ പുതിയ പ്രൈമറിസ്‌കൂളുകള്‍ പ്രവര്‍ത്തനം ആരംഭിക്കണം.

Scroll To Top