Monday December 05, 2016
Latest Updates

പോര്‍ട്ട് ലീഷ് ഹീത്ത് ദേവാലയത്തില്‍ ഉപവാസ പ്രാര്‍ഥനയും വചന ശുശ്രൂഷയും 

പോര്‍ട്ട് ലീഷ് ഹീത്ത് ദേവാലയത്തില്‍  ഉപവാസ പ്രാര്‍ഥനയും വചന ശുശ്രൂഷയും 

പോര്‍ട്ട്‌ലീഷ്: വോയ്‌സ് ഓഫ് പീസ് നേതൃത്വം നല്‍കുന്ന ഉപവാസ പ്രാര്‍ഥന ഫെബ്രുവരി 7 ന് ശനിയാഴ്ച്ച പോര്‍ട്ട്‌ലീഷിനടുത്തുളള ഹീത്ത് ദേവാലയത്തില്‍ വെച്ച് നടത്തപ്പെടുന്നു. വോയ്‌സ് ഓഫ് പീസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ എല്ലാ ആദ്യ ശനിയാഴ്ചകളിലുമാണ് ഉപവാസ പ്രാര്‍ഥന നടത്തപ്പെടുന്നത്.

ശനിയാഴ്ച്ച് ഉപവാസ പ്രാര്‍ഥനയ്ക്കായി എത്തുന്ന കുട്ടികള്‍ക്കായി പ്രത്യേക ധ്യാനം ഉണ്ടായിരിക്കുന്നതാണ്. മുതിര്‍ന്നവര്‍ക്കായി കൗണ്‍സിലിംഗും ഒരുക്കിയിരിക്കുന്നു.രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് പ്രാര്‍ഥന. ശുശ്രൂഷകള്‍ക്ക് ഫാ.അലക്‌സ് കൊച്ചാട്ട് നേതൃത്വം നല്‍കുന്നതാണ്.

പ്രാര്‍ഥനയില്‍ പങ്കുചേരാന്‍ അയര്‍ലണ്ടിലെ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു.രാവിലെ 11 മണിക്ക് ഗാനശുശ്രൂഷയോടെ ആരംഭിക്കുന്ന പ്രാര്‍ഥനയില്‍ ജപമാല, ദിവ്യബലി, ആരാധന, ബന്ധനപ്രാര്‍ഥന, രോഗശാന്തി ശുശ്രൂഷ, വചന ശുശ്രൂഷ, സ്തുതിപ്പ് നിത്യസഹായ മാതാവിനോടുളള നൊവേന എന്നിവ ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 
ജോമോന്‍ : 087 919 1532, 089 446 1284


Route 
From Dublin to Health Church, Portlaoise Leave motorway M7 @ junction 16, then at the round about the 1st exit (Heath) and drive 3.5 km (straight only).

From Limerick leave motorway M7 @ junction 16, then at the round about take the 4th exit and in the next round about take the 1st exit to Heath and drive 3.5 km (tsraight only )
വാര്‍ത്ത :ജോമോന്‍ ജോസഫ് എന്നിസ്

Scroll To Top