Friday December 09, 2016
Latest Updates

ഇനി സ്റ്റാര്‍ട്ട് അപ്പ് കമ്പനികള്‍ക്കും എളുപ്പത്തില്‍ ഇന്ത്യയില്‍ ലിസ്റ്റ് ചെയ്യാം

ഇനി സ്റ്റാര്‍ട്ട് അപ്പ് കമ്പനികള്‍ക്കും എളുപ്പത്തില്‍ ഇന്ത്യയില്‍ ലിസ്റ്റ് ചെയ്യാം

സ്റ്റാര്‍ട്ട് അപ്പ് കമ്പനികള്‍ വിപണികളില്‍ ലിസ്റ്റ് ചെയ്യുന്നതിനായുള്ള പുതിയ മാനദണ്ഡങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് സെബി. ഈ മാസം അവസാനമോ അടുത്തമാസം ആദ്യമോ തന്നെ ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്ന് സെബി അറിയിച്ചു. അന്തിമ തീരുമാനം പൊതുജനാഭിപ്രായം ആരാഞ്ഞ ശേഷം മാത്രമേ ഉണ്ടാവൂ.

പ്രാഥമിക ഓഹരി വില്പനയ്ക്ക് ശേഷം മൂലധനത്തിന്റെ 20 ശതമാനം മൂന്നു വര്‍ഷത്തേക്കെങ്കിലും മറ്റു കര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താതെ സൂക്ഷിക്കണമെന്നാണ് നിലവിലെ നിയമം. കൂടാതെ ഇത്തരം സംരംഭങ്ങളില്‍ നിക്ഷേപിക്കുന്നത് അപകട സധ്യത കൂടുതലാണെന്ന കാരണത്താല്‍ ചെറുകിട നിക്ഷേപകര്‍ക്ക് ഒരു വര്‍ഷത്തെ വിലക്കും സെബി ഏര്‍പ്പെടുത്തിയിരിക്കുന്നു. പുതിയ നിയമത്തില്‍ കമ്പനി ഉടമകള്‍ക്കോ ഉന്നതോദ്യോഗസ്ഥര്‍ക്കോ തങ്ങളുടെ കൈവശമുള്ള ഓഹരികള്‍ ആറു മാസത്തേക്ക് കൈമാറാന്‍ കഴിയില്ല എന്നതു മാത്രമാവും നിയന്ത്രണമായി ഉണ്ടാവുക.

ഇന്ത്യന്‍ ഓഹരി വിപണികളിലേതില്‍ നിന്നും വ്യതസ്ഥമായി വിദേശ ഓഹരിവിപണികളില്‍ നിന്നും മികച്ച പ്രതികരണമാണ് സ്റ്റാര്‍ട്ട് അപ്പ് കമ്പനികള്‍ക്ക് ലഭിക്കുന്നത്. ഇതിനാല്‍ തന്നെ വിദേശ വിപണികളില്‍ ലിസ്റ്റ് ചെയ്യാനുള്ള പ്രവണത ഇന്ത്യന്‍ കമ്പനികള്‍ക്കിടയില്‍ അടുത്തിടെയായി വര്‍ദ്ധിച്ചിരുന്നു. ഇതാണ് പെട്ടെന്നുള്ള നയം മാറ്റത്തിന് സെബിയെ പ്രേരിപ്പിച്ചത്. പുതിയ നിയമം നടപ്പിലാകുന്നതോടെ ഇന്ത്യന്‍ വിപണിയില്‍ നിന്ന് എളുപ്പത്തില്‍ മൂലധനം സമാഹരിക്കാന്‍ പുതിയ സംരംഭങ്ങള്‍ക്ക് സാധിക്കും. നൂതന ബിസിനസ്സ് ആശയങ്ങള്‍ കൂടുതലായി അവതരിപ്പിക്കുന്ന മേഖലയില്‍ നിന്നുള്ള കമ്പനികള്‍ക്കാണ് മൂലധന സമാഹരണം നടത്താന്‍ആദ്യ ഘട്ടത്തില്‍ അനുമതി ലഭിക്കുക.

Scroll To Top