Friday December 09, 2016
Latest Updates

റീ യൂണിയന്‍ ദ്വീപ് ലോക ശ്രദ്ധ നേടുന്നു,എം എച്ച് 370 യുടെ കൂടുതല്‍ ഭാഗങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ തദ്ദേശവാസികളും രംഗത്ത്

റീ യൂണിയന്‍ ദ്വീപ് ലോക ശ്രദ്ധ നേടുന്നു,എം എച്ച് 370 യുടെ കൂടുതല്‍ ഭാഗങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ തദ്ദേശവാസികളും രംഗത്ത്

റീ യൂണിയന്‍ ദ്വീപ് :പതിനാറു മാസം മുമ്പ് കാണാതായ എം എച്ച് 370 മലേഷ്യന്‍ വിമാനത്തിന്റെതെന്നു സംശയിക്കപ്പെട്ട ചിറകു ഭാഗം കണ്ടെത്തിയതിനു പിന്നാലെ മഡഗാസ്‌കറിനു സമീപമുള്ള റീയൂണിയന്‍ ദ്വീപില്‍ പരിസരവാസികളുടെ സഹായത്തോടെ തിരച്ചില്‍ ഊര്‍ജിതമാക്കി.

ലോക മാധ്യമ ശ്രദ്ധ ഫ്രാന്‍സിന്റെ അധീനതയിലുള്ള ഈ കൊച്ചു ദ്വീപിലേയ്ക്ക് തിരിഞ്ഞിരിക്കുകയാണ്. പ്രദേശവാസികള്‍ ഇന്നലെ നടത്തിയ തിരച്ചിലില്‍ ലോഹഭാഗങ്ങള്‍ കണ്ടെത്തിയെങ്കിലും അവ വിമാനത്തിന്റേതല്ലെന്ന് അധികൃതര്‍ സ്ഥിരീകരിച്ചതോടെ പ്രതീക്ഷകള്‍ മങ്ങി.എങ്കിലും ദ്വീപിന്റെ ഓരോ ഇഞ്ച് സ്ഥലവും അരിച്ചു പെറുക്കുകയാണ് തദ്ദേശവാസികള്‍.

തിരച്ചിലില്‍ ലഭിച്ച ഒരു കുപ്പി സ്റ്റയിന്‍ റിമൂവര്‍

തിരച്ചിലില്‍ ലഭിച്ച ഒരു കുപ്പി സ്റ്റയിന്‍ റിമൂവര്‍

ഇന്നലെ നടത്തിയ തിരച്ചില്‍ ഇന്‍ഡോനേഷ്യയില്‍ ഉത്പാദിപ്പിച്ച ഒരു കുപ്പി സ്റ്റയിന്‍ റിമൂവര്‍ ലഭിച്ചതാണ് ഏക ആശ്വാസം.

കേരളത്തിന് സമാനമായ കാലാവസ്ഥ അനുഭവപെടുന്ന ഈ ദ്വീപ് സമൂഹം ഒട്ടേറെ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന ഒരു പ്രദേശം കൂടിയാണ്.ആകെ 8 ലക്ഷം പേരുള്ള ഈ ദ്വീപിലെ 90% പേര്‍ക്കും 2005 ല്‍ ചിക്കന്‍ ഗുനിയാ പിടി കൂടിയപ്പോഴാണ് ഇതിനു മുമ്പ് റീ യൂണിയന്‍ ദ്വീപ് ലോക ശ്രദ്ധ പിടിച്ചു പറ്റിയത്.

Scroll To Top