Saturday August 19, 2017
Latest Updates

അടുത്ത രണ്ടു വര്‍ഷത്തിനിടെ ഡബ്ലിനില്‍ 100 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് സെര്‍ച്ച് ഒപ്റ്റിക്‌സ്

അടുത്ത രണ്ടു വര്‍ഷത്തിനിടെ ഡബ്ലിനില്‍ 100 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് സെര്‍ച്ച് ഒപ്റ്റിക്‌സ്

ഡബ്ലിന്‍: അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ തങ്ങള്‍ 100 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ഡിജിറ്റല്‍ മാര്‍ക്കറ്റിങ് സ്ഥാപനമായ സെര്‍ച്ച് ഒപ്റ്റിക്‌സ്. ഡബ്ലിനില്‍ തങ്ങളുടെ യൂറോപ്യന്‍ മിഡില്‍ ഈസ്റ്റ് ആന്‍ഡ് ആഫ്രിക്ക ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഉദ്ഘാടന വേളയിലാണ് കമ്പനി ചീഫ് എക്‌സിക്യുട്ടിവ് ഡേവിഡ് പോ ഇക്കാര്യം പറഞ്ഞത്.

വിവിധ കമ്പനികള്‍ക്കായി ഡിജിറ്റല്‍ മാര്‍ക്കറ്റിങ് പ്ലാറ്റ്‌ഫോം ഒരുക്കുന്ന സെര്‍ച്ച് ഒപ്റ്റിക്‌സിന് ഒമ്പതു രാജ്യങ്ങളില്‍ ഓഫീസുകളുണ്ട്.

സെര്‍ച്ച് ഒപ്റ്റിക്‌സ് പോലുള്ള കമ്പനികളുടെ അയര്‍ലണ്ടിലേയ്ക്കുള്ള കടുവരവ് മറ്റ് അന്താരാഷ്ട്ര കമ്പനികളെയും ഇവിടേയ്ക്ക് ആകര്‍ഷിക്കുമെ്ന്ന് തൊഴില്‍ മന്ത്രി റിച്ചാര്‍ഡ് ബര്‍ട്ടന്‍ പറഞ്ഞു.

1998ല്‍ സ്ഥാപിതമായ കമ്പനി, വിവിധ ബ്രാന്‍ഡുകള്‍ക്ക് വേണ്ടിയുള്ള പരസ്യ പ്രചരണം നടത്തി വരികയാണ്

Scroll To Top