Friday January 20, 2017
Latest Updates

സ്വതന്ത്ര രാഷ്ട്രമാകാന്‍ വീണ്ടും ഹിതപരിശോധന നടത്തുന്നത് പരിഗണിക്കുമെന്ന് സ്‌കോട്ട്‌ലന്‍ഡ് ഫസ്റ്റ് മിനിസ്റ്റര്‍

സ്വതന്ത്ര രാഷ്ട്രമാകാന്‍ വീണ്ടും ഹിതപരിശോധന നടത്തുന്നത് പരിഗണിക്കുമെന്ന് സ്‌കോട്ട്‌ലന്‍ഡ് ഫസ്റ്റ് മിനിസ്റ്റര്‍

ലണ്ടന്‍:ബ്രിട്ടനില്‍ നിന്നും വേര്‍പെട്ട് സ്വതന്ത്ര രാഷ്ട്രമാകുന്നതു സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ രണ്ടാമതും ഹിതപരിശോധന നടത്താനുള്ള സാധ്യത തള്ളിക്കളയാതെ സ്‌കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്റ്റര്‍ജിയോണ്‍. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും ‘ഹാര്‍ഡ് എക്സിറ്റ്’ നടത്താനാണ് തീരുമാനിക്കുന്നതെങ്കില്‍ അടുത്ത അഞ്ചു വര്‍ഷത്തിനിടെ സ്‌കോട്ട്ലണ്ട് ബ്രിട്ടനില്‍ തുടരണമോ എന്നതു സംബന്ധിച്ച് ഹിതപരിശോധന നടത്തുമെന്നാണ് സ്റ്റര്‍ജിയോണ്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. അതേസമയം ‘സോഫ്റ്റ് ബ്രെക്സിറ്റ്’ ആണ് സംഭവിക്കുന്നതെങ്കില്‍ ഏതാനും വര്‍ഷത്തേയ്ക്ക് ഹിതപരിശോധനയെപ്പറ്റി ചിന്തിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ബ്രിട്ടന്റെ ഇയു എക്സിറ്റിനെതിരം നിലപാടെടുത്ത വ്യക്തിയാണ് സ്റ്റര്‍ജിയോണ്‍. ഹിതപരിശോധനയെപ്പറ്റി താന്‍ ‘വീമ്പു പറയുകയാണെന്ന്’ ആരും കരുതേണ്ടെന്നും ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ അവര്‍ തുറന്നടിച്ചു. ബ്രെക്സിറ്റ് സംഭവിക്കുമ്പോള്‍ സ്‌കോട്ട്ലണ്ടിന് മതിയായ പരിഗണന ലഭിച്ചില്ലെങ്കില്‍ എന്തും സംഭവിച്ചേക്കാമെന്നും അവര്‍ മുന്നറിയിപ്പു നല്‍കി. സ്‌കോട്ട്ലണ്ടിന് സ്വന്തം ഭാവി തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കണം. അതേസമയം ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മെയ് അനുരഞ്ജനത്തിന് ശ്രമിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും സ്റ്റര്‍ജിയോണ്‍ പറഞ്ഞു

ഐറിഷ് മലയാളി ന്യൂസ്

Scroll To Top