Friday December 02, 2016
Latest Updates

സ്വാതന്ത്ര്യത്തിനായി സ്‌കോട്ലണ്ടില്‍ റാലി

സ്വാതന്ത്ര്യത്തിനായി സ്‌കോട്ലണ്ടില്‍ റാലി

ബെല്‍ഫാസ്റ്റ്:ബ്രിട്ടന്റെ അധീനതയില്‍ നിന്നും സ്വാതന്ത്ര്യം ലഭിക്കണമെന്നും, സ്വതന്ത്ര സ്‌കോട്ലണ്ടിനായി ജനഹിതപരിശോധന നടത്തണമെന്നും ആവശ്യപ്പെട്ട് സ്‌കോട്ലണ്ടില്‍ റാലി. സ്വതന്ത്ര സ്‌കോട്ലണ്ടിനായി കാംപെയ്ന്‍ നടത്തുന്നവരാണ് ഗ്ലാസ്ഗോയില്‍ 3,000ഓളം പേരടങ്ങുന്ന റാലി സംഘടിപ്പിച്ചത്. ബ്രെക്സിറ്റ് സംഭവിച്ചതിനെത്തുടര്‍ന്നാണ് സ്വതന്ത്ര സ്‌കോട്ലണ്ടിനായി ജനഹിത പരിശോധന എന്ന ആവശ്യം ഇവര്‍ ഉന്നയിച്ചിരിക്കുന്നത്.

ജൂണ്‍ 23ന് നടന്ന ഹ്രെക്സിറ്റ് ജനഹിത പരിശോധനയില്‍ സ്‌കോട്ലണ്ടിലെ 62% പേരും ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണം എന്നായിരുന്നു ആവശ്യപ്പെട്ടത്. അതേസമയം 2014 സെപ്റ്റംബറില്‍ സ്വതന്ത്ര സ്‌കോട്ലണ്ടുമായി ബന്ധപ്പെട്ട് നടത്തിയ ഹിതപരിശോധനയില്‍ 55% പേരും സ്വതന്ത്ര സ്‌കോട്ലണ്ട് എന്ന വാദത്തെ എതിര്‍ത്തായിരുന്നു വോട്ട് രേഖപ്പെടുത്തിയത്.

Scroll To Top