Saturday December 10, 2016
Latest Updates

മഹിന്ദ്ര സ്‌കോര്‍പിയോ ഓട്ടോമാറ്റിക്ക് മെയില്‍ അവതരിപ്പിച്ചേക്കും

മഹിന്ദ്ര സ്‌കോര്‍പിയോ ഓട്ടോമാറ്റിക്ക് മെയില്‍ അവതരിപ്പിച്ചേക്കും

മഹിന്ദ്ര സ്‌കോര്‍പിയോ ഏറ്റവും പുതിയ എസ്‌യുവി പുറത്തിറക്കിയത് കഴിഞ്ഞ വര്‍ഷമായിരുന്നു. അതിന് പിന്നാലെ ഇപ്പോള്‍ ഓട്ടോമാറ്റിക് പതിപ്പും പുറത്തിറക്കാനൊരുങ്ങുകയാണ് കമ്പനി.

മഹിന്ദ്ര സ്‌കോര്‍പിയോ ഓട്ടോ മാറ്റിക് റോഡ് ടെസ്റ്റ് നടത്തുന്നതിന്റെ സ്‌പൈ ഷോട്ട് ഇമേജസ് നേരത്തെ തന്നെ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ടായിരുന്നു. ഈ അഭ്യൂഹങ്ങള്‍ക്ക് സാധൂകരണം നല്‍കുന്നതായിരിക്കും മെയില്‍ മഹീന്ദ്ര നടത്താനുദ്ദേശിക്കുന്ന ഓട്ടോമാറ്റിക് സ്‌കോര്‍പിയോയുടെ ലോഞ്ച്.

നിലവിലെ വാഹനത്തിന്റെ അതേ ബോഡി കിറ്റിലും സ്‌റ്റൈലിലുമായിരിക്കും ഓട്ടോമാറ്റിക്കും എത്തുക. പിന്നില്‍ ഓട്ടോമാറ്റിക് എന്നുള്ള ബാഡ്ജുണ്ടാകും എന്നതൊഴിച്ചാല്‍ മറ്റ് മാറ്റങ്ങളൊന്നും ഉണ്ടാകില്ല. എന്‍ജിനും മറ്റ് ഇന്റീരിയറും ഏകദേശം ഒരുപോലെ തന്നെ ആയിരിക്കും. വിലയില്‍ മാത്രം നിലവിലെ സ്‌കോര്‍പിയോയെക്കാള്‍ ഒരു ലക്ഷം രൂപ അധികമായിരിക്കും.

സ്‌കോര്‍പ്പിയോ ഓട്ടോമാറ്റിക് വിപണിയിലെത്തി അതിന്റെ പ്രതികരണം അറിഞ്ഞ ശേഷമാകും എക്‌സ്‌യുവി 500ന്റെ ഓട്ടോമാറ്റിക്ക് വേര്‍ഷനെക്കുറിച്ച് കമ്പനി ആലോചിക്കുകയുള്ളു.

 

Scroll To Top