Saturday December 03, 2016
Latest Updates

വാര്‍ദ്ധക്യം തടയാന്‍ മരുന്നുമായി ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍

വാര്‍ദ്ധക്യം തടയാന്‍ മരുന്നുമായി ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍

മൃതസഞ്ചീവനിയെ കുറിച്ച് നാം പുരാണങ്ങളില്‍ മാത്രമാണ് കേട്ടിട്ടുള്ളത്. വാര്‍ദ്ധക്യം തടയുന്നതിനുള്ള ഈ മരുന്നിന്റെ കഥകള്‍ നാം ഏറെ ആശ്ചര്യത്തോടെയാണ് കേട്ടിരുന്നിട്ടുള്ളത്. എന്നാലിതാ കഥകള്‍ സത്യമാവാന്‍ പോകുന്നു. വാര്‍ദ്ധക്യം തടയുന്നതിനുള്ള മരുന്നുമായി ലണ്ടനിലെ ബര്‍മിങ്ങ്ഹാം സര്‍വ്വകലാശാലയിലെ ഗവേഷകര്‍ മുന്നോട്ടു വന്നു കഴിഞ്ഞു.

ഗവേഷണം അവസാന ഘട്ടത്തിലെത്തിക്കഴിഞ്ഞുവെന്നും അടുത്ത അഞ്ചു വര്‍ഷത്തിനകം തന്നെ മരുന്നുകള്‍ വിപണികളില്‍ ലഭ്യമാക്കുമെന്നുമാണ് ഗവേഷകര്‍ പറയുന്നത്. ഇതിനായുള്ള തിരക്കിട്ട ശ്രമങ്ങളിലാണ് ഇപ്പോള്‍ ഇവര്‍. പ്രായമാകുന്നതിന് തടയിട്ട് യുവത്വത്തെ പിടിച്ചു നിര്‍ത്തുന്ന ഈ മരുന്ന് ശാരീരികാവശതകള്‍ക്കെല്ലാം ഒറ്റമൂലിയായും വര്‍ത്തിക്കുമെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു.

പ്രായമാകുന്നതോടെ ശരീരപേശികള്‍ വലിഞ്ഞ് മുറുകി ശരീരം ദുര്‍ബ്ബലമാകുന്നതാണ് വാര്‍ദ്ധക്യത്തില്‍ അനുഭവപ്പെടുന്ന പ്രധാന പ്രശ്‌നം. ഈ പ്രശ്‌നം പരിഹരിക്കുനതിനായി പേശികള്‍ ദുര്‍ബ്ബലമാകുന്നതിനെ തടയുന്ന നിര്‍ണായക എന്‍സൈം കണ്ടെത്താനായിരുന്നു ഗവേഷകരുടെ ശ്രമം. ഇതില്‍ ഇവര്‍ വിജയിക്കുകയും ചെയ്തുകഴിഞ്ഞു. 11 ബീറ്റ എച്ച് എസ് ഡി വണ്‍ എന്നാണ് ഗവേഷകര്‍ ഈ എന്‍സൈമിന് നല്‍കിയിരിക്കുന്ന പേര്.

വാര്‍ദ്ധക്യവുമായി ബന്ധപ്പെട്ട മസില്‍ ശോഷണം (സാര്‍കോപീനിയ) ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങളെല്ലാം പ്രതിരോധിക്കാനും പരിഹരിക്കാനും 11 ബീറ്റ എച്ച് എസ് ഡി വണ്‍ എന്ന എന്‍സൈമിന് കഴിയുമെന്ന് 20 നും 80നും ഇടയില്‍ പ്രായമുള്ള 180 പേരില്‍ നടത്തിയ പഠനത്തിലൂടെ തെളിയിക്കാന്‍ കഴിഞ്ഞതായാണ് സംഘത്തിന്റെ അവകാശവാദം.

 

 

 

Scroll To Top