Monday December 05, 2016
Latest Updates

തുടര്‍ച്ചയായി ജോലി ചെയ്യുന്നവര്‍ സൂക്ഷിക്കുക; സയാറ്റിക്ക എന്ന വാത രോഗത്തെ

തുടര്‍ച്ചയായി ജോലി ചെയ്യുന്നവര്‍ സൂക്ഷിക്കുക; സയാറ്റിക്ക എന്ന വാത രോഗത്തെ

ഇരുന്നയിരിപ്പില്‍ ജോലി ചെയ്യുന്നവരില്‍ സാധാരണമായി കണ്ടുവരുന്ന രോഗമാണ് സയാറ്റിക്ക. പേരുകേട്ടാല്‍ വിചിത്രമായി തോന്നാമെങ്കിലും ഒരുതരം വാത രോഗത്തിന്റെ പേരാണ് സയാറ്റിക.

തുടര്‍ച്ചയായി ജോലി ചെയ്യുന്നവരില്‍ നട്ടെല്ലിന്റെ ഇടയിലുള്ള ഡിസ്‌കിന് സംഭവിക്കുന്ന തേയ്മാനമാണ് രോഗ കാരണം. നട്ടെല്ലില്‍ നിന്നു തുടങ്ങി കാലുകളിലേക്ക് പടരുന്ന ഒരുതരം വേദനയാണ് മുഖ്യ ലക്ഷണം. കാലിന്റെ പിന്‍ വശത്ത് മരവിപ്പ്, തരിപ്പ്, വേദന എന്നിങ്ങനെയും ലക്ഷണങ്ങള്‍ കാണാം. കാലിന് പുകച്ചില്‍, വിറയല്‍ എന്നിവയും കാണപ്പെടും.

തുടര്‍ച്ചയായി ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍, പരിധിയില്‍ കവിഞ്ഞു ഭാരം ചുമക്കുന്നവര്‍, അമിതവ്യായാമം ചെയ്യുന്നവര്‍ എന്നിവര്‍ക്കും രോഗം വരാം. കുട്ടികള്‍ ചെറു പ്രായത്തില്‍ നടു കുത്തി വീഴുന്നതും ഭാവിയില്‍ രോഗം വരാന്‍ കാരണമാവുന്നു. രോഗത്തിന് ആയുര്‍വേദ ചികിത്സയാണ് ഉത്തമം.

Scroll To Top