Tuesday December 06, 2016
Latest Updates

അയര്‍ലണ്ടിലെ സ്‌കൂളുകളില്‍ ഉച്ചഭക്ഷണ പദ്ധതി വിപുലമാക്കണമെന്ന് ആവശ്യമുയരുന്നു 

അയര്‍ലണ്ടിലെ സ്‌കൂളുകളില്‍ ഉച്ചഭക്ഷണ പദ്ധതി വിപുലമാക്കണമെന്ന് ആവശ്യമുയരുന്നു 

ഡബ്ലിന്‍:രാജ്യത്തെ 600,00 പേരെങ്കിലും ഭക്ഷ്യക്ഷാമം മൂലം വിഷമിക്കുന്നതായി ഹെല്‍ത്തി ഫുഡ് ഫോര്‍ ഓള്‍ ചാരിറ്റി. ഡബ്ലിനിലെ മെറിയോണ്‍ സ്‌ക്വയറില്‍ കോളേജ് ഓഫ് അനസ്‌തൈറ്റിക്‌സില്‍ നടന്ന സമ്മേളനത്തിലാണ് സംഘടന കണക്കുകള്‍ പുറത്തു വിട്ടത്.

രാജ്യത്തെ അഞ്ചിലൊന്ന് കുട്ടികളും ആവശ്യത്തിനു ഭക്ഷണം കഴിക്കാതെയാണ് സ്‌കൂളുകളില്‍ പോകുന്നതെന്ന് സംഘടന പറയുന്നു. 2010 മുതല്‍ 2013 വരെ
ഭക്ഷ്യക്ഷാമം 10 ശതമാനം ഉയര്‍ന്നതായി കുട്ടികളുടെ ഒംബുഡ്‌സ്മാന്‍ ഡോ: നിയാല്‍ മള്‍ഡൂണും വ്യക്തമാക്കി.

കുട്ടികള്‍ക്ക് ആരോഗ്യപ്രദമായ ഉച്ച ഭക്ഷണം നല്‍കുന്നതിനായി 500,000 യൂറോ ഒറ്റ തവണ ഫണ്ടായി അനുവദിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിനോട് സംഘടന ആവശ്യപ്പെട്ടു. നിലവില്‍ ഉച്ച ഭക്ഷണത്തിനായി സര്‍ക്കാര്‍ 40 മില്ല്യന്‍ യൂറോയോളം മുടക്കുന്നുണ്ടെങ്കിലും തൊഴിലാളികളെ കണ്ടെത്തുന്നതിനും അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ഈ തുക അപര്യാപ്തമാണ്. പ്രശ്‌നം പരിഹരിക്കുന്നതിനായി പത്തിന പദ്ധതികളും സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ടു.

Scroll To Top