Monday December 05, 2016
Latest Updates

കുട്ടികള്‍ക്ക് പഠനച്ചെലവ് കൂടും;കുടുംബബജറ്റ് താളം തെറ്റുമെന്ന് രക്ഷിതാക്കളുടെ ആശങ്ക

കുട്ടികള്‍ക്ക് പഠനച്ചെലവ് കൂടും;കുടുംബബജറ്റ് താളം തെറ്റുമെന്ന് രക്ഷിതാക്കളുടെ ആശങ്ക

ഡബ്ലിന്‍:രാജ്യത്തെ കുട്ടികളുടെ പഠനച്ചെലവ് വര്‍ദ്ധിച്ചിരിക്കുന്നതായി പുതിയ സര്‍വേയുടെ വെളിപ്പെടുത്തല്‍. പ്രൈമറി സ്‌കൂളില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിക്കായി വര്‍ഷം 1,000 യൂറോയും, സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിക്കായി 1,500 യൂറോയുമാണ് രക്ഷിതാക്കള്‍ ഓരോ വര്‍ഷവും ചെലവാക്കേണ്ടിവരുന്ന ശരാശരി തുക എന്നും സര്‍വേ കണ്ടെത്തി. ദി ഐറിഷ് ലീഗ് ഓഫ് ക്രെഡിറ്റ് യൂണിയന്‍സ് (ഐഎല്‍സിയു) ആണ് സര്‍വേ നടത്തിയത്. 2012നെ അപേക്ഷിച്ച് പഠനച്ചെലവ് മൂന്നിരട്ടിയായി വര്‍ദ്ധിച്ചതായാണ് സര്‍വേ പറയുന്നത്.

പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോമുകള്‍ (145 യൂറോ), സ്‌കൂള്‍ ലഞ്ച് (129 യൂറോ), പുസ്തകങ്ങള്‍ (94 യൂറോ), യാത്രാച്ചെലവ് (83 യൂറോ), വൊളന്ററി കോണ്‍ട്രിബ്യൂഷന്‍ എന്ന പേരില്‍ നല്‍കപ്പെടുന്ന സംഭാവന (77 യൂറോ) എന്നിവയാണ് രക്ഷിതാക്കള്‍ക്ക് ഏറ്റവും കൂടുതല്‍ ചെലവ് ഉണ്ടാക്കുന്നത്. അതേസമയം ഇവയ്ക്കു പുറമെ ആഫ്റ്റര്‍ സ്‌കൂള്‍ കെയറിനായി ശരാശരി 132 യൂറോയും, എക്സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റികള്‍ക്കായി ശരാശരി 189 യൂറോയും രക്ഷിതാക്കള്‍ ചെലവാക്കുന്നുണ്ട്.

സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ ചെലവ് ഇതിലും കൂടുതലാണ്. യൂണിഫോമുകള്‍ (234 യൂറോ), പുസ്തകങ്ങള്‍ (214 യൂറോ), ലഞ്ച് (166 യൂറോ), സ്‌കൂള്‍ ട്രിപ്പുകള്‍ (187 യൂറോ), വൊളന്ററി കോണ്‍ട്രിബ്യൂഷന്‍സ് (160 യൂറോ), യാത്രാച്ചലവ് (124 യൂറോ), ജിം ഗിയര്‍ (97 യൂറോ) എന്നിങ്ങനെയാണ് ഇവരുടെ ചെലവ്. ഇതിനെല്ലാം പുറമെ എക്സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റികള്‍ക്കായി ഒരു വര്‍ഷം ശരാശരി 180 യൂറോ രക്ഷിതാക്കള്‍ ചെലവിടണം.

അതേസമയം ചെലവ് കുറയ്ക്കുന്നതിനായി ്കൂളുകള്‍ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്ന് സര്‍വേയില്‍ പങ്കെടുത്ത 75% രക്ഷിതാക്കളും അഭിപ്രായപ്പെട്ടു. സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളില്‍ 83% പേരും ഇതേ അഭിപ്രായം പറഞ്ഞു.

പഠനച്ചെലവ് ഇത്തരത്തില്‍ വര്‍ദ്ധിച്ചിരിക്കുന്നത് പല രുടെയും കുടുംബബജറ്റ് താളം തെറ്റാന്‍ കാരണമായിട്ടുണ്ട്. ചെലവ് നിയന്ത്രിക്കാനായി പലരും ഫാമിലി ഹോളിഡേ, ചില്‍ഡ്രണ്‍സ് സമ്മര്‍ ക്യാംപ് എന്നിവയെല്ലാം വേണ്ടെന്നും വയ്ക്കുന്ന സ്ഥിതിയും ഉണ്ട്.

Scroll To Top