Tuesday November 21, 2017
Latest Updates

അയര്‍ലണ്ടിലെ ‘മതമില്ലാത്ത മക്കള്‍’ക്ക് 200 സ്‌കൂളുകള്‍ മതിയെന്ന് ചര്‍ച്ച് ഓഫ് അയര്‍ലണ്ട്

അയര്‍ലണ്ടിലെ ‘മതമില്ലാത്ത മക്കള്‍’ക്ക് 200 സ്‌കൂളുകള്‍ മതിയെന്ന് ചര്‍ച്ച് ഓഫ് അയര്‍ലണ്ട്

ഡബ്ലിന്‍:തങ്ങളുടെ മക്കള്‍ക്ക് മതപരമായ ശിക്ഷണം നല്‍കാന്‍ താത്പ്പര്യമില്ലാത്ത മാതാപിതാക്കളുടെ കുട്ടികള്‍ക്കായി നിലവിലെ 3,300 പ്രൈമറി സ്‌കൂളുകളില്‍ വെറും 200 എണ്ണം മാത്രം മതിയാവുമെന്ന് ചര്‍ച്ച് ഓഫ് അയര്‍ലണ്ട് ബോര്‍ഡ് എഡ്യൂക്കേഷന്‍ സെക്രട്ടറി ഡോക്ടര്‍ കോന്‍ ഫെനെല്ലി. അഞ്ചിനും 12 നും ഇടയില്‍ പ്രായമുള്ള കുട്ടിയുള്ള 27,238 മാതാപിതാക്കള്‍ ‘മതം ഇല്ലാത്തവരാണെന്നും ഇതേ പ്രായത്തിലുള്ള പ്രൊട്ടസ്റ്റന്റ്കാരായ കുട്ടികളുടെ എണ്ണത്തിന് തുല്യമാണ് ഇതെന്നും സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ കണക്കുകള്‍ ഉദ്ധരിച്ചു കൊണ്ട് ഫെനെലി അഭിപ്രായപ്പെട്ടു. 

പ്രൊട്ടസ്റ്റന്റ്കാരായ ന്യൂനപക്ഷത്തിന് 200 സ്‌കൂളുകള്‍ മതിയാവുന്നു എ്ങ്കില്‍ അത്ര സ്‌കൂളുകള്‍ തന്നെ മതിയാവും ഈ മതരഹിത മാതാപിതാക്കള്‍ക്കും എന്നത് അതിരുകടന്ന അഭിപ്രായമാവില്ല എന്നും അദ്ദേഹം പറഞ്ഞു. 

‘എഡ്യൂക്കേഷന്‍ എബൗട്ട് റിലിജണ്‍സ് ആന്‍ഡ് ബിലീഫ്‌സ്’ എന്ന പേരില്‍ പ്രൈമറി സ്‌കൂള്‍ തലത്തില്‍ നിര്‍ബന്ധിതമായി എല്ലാ ലോക മതങ്ങളെക്കുറിച്ചും പഠിപ്പി്ക്കാനുള്ള പദ്ധതി വിചിത്രമാണ് എ്ന്നും ഇത് മതപരമായ ശിക്ഷണത്തെയും ധാര്‍മ്മിക മൂല്യങ്ങളേയും പ്രതികൂലമായി ബാധിക്കുമെന്നും വിമര്‍ശനം ഉയരുന്നുണ്ട്. 

സെക്കുലറിസത്തിന്റെ വളര്‍ച്ചയും വ്യത്യസ്ത മതങ്ങളും സംസ്‌ക്കാരവുമുള്ള കുടിയേറ്റക്കാരും കത്തോലിക്കാ സഭയുടെ കീഴിലുള്ള പ്രൈമറി സ്‌കൂളുകള്‍ക്ക് പുതിയ ഭീഷണികള്‍ ഉയര്‍ത്തുന്നു എന്നാണ് ജേര്‍ണല്‍ ഓഫ് ബ്രിട്ടീഷ് റിലീജയസ് എഡ്യൂക്കേഷന്‍ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തില്‍ പറയുന്നത്. മത വിദ്യാഭ്യാസം ഉള്‍പ്പടെ 40 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചര്‍ച്ച ചെയ്യപ്പെട്ട അതേ വിഷയങ്ങളില്‍ ഇപ്പോഴും ചുറ്റിത്തിരിയുകയാണ് അയര്‍ലണ്ടിലെ വിദ്യാഭ്യാസ പരിഷ്‌ക്കരണ ചര്‍ച്ചകള്‍ എന്ന് ഡബ്ലിന്‍ സിറ്റി യൂണിവേഴ്‌സിറ്റി പ്രസിഡന്റ് പ്രൊഫസര്‍ ബ്രിയാന്‍ വിമര്‍ശിച്ചു. 

Scroll To Top