Tuesday December 06, 2016
Latest Updates

അയര്‍ലണ്ടിലെ അക്രൈസ്തവര്‍ക്ക് സ്‌കൂള്‍ അഡ്മിഷന്‍ ലഭിക്കണമെങ്കില്‍ ഭരണഘടന ഭേദഗതി ചെയ്യാന്‍ റഫറണ്ടം നടത്തേണ്ടി വരുമെന്ന് സര്‍ക്കാര്‍

അയര്‍ലണ്ടിലെ അക്രൈസ്തവര്‍ക്ക് സ്‌കൂള്‍ അഡ്മിഷന്‍ ലഭിക്കണമെങ്കില്‍ ഭരണഘടന ഭേദഗതി ചെയ്യാന്‍ റഫറണ്ടം നടത്തേണ്ടി വരുമെന്ന് സര്‍ക്കാര്‍

ഡബ്ലിന്‍:ക്രൈസ്തവരല്ലാത്ത കുട്ടികള്‍ക്ക് അയര്‍ലണ്ടിലെ സ്‌കൂളുകളില്‍ പ്രവേശനം നല്‍കുന്നതിന് വിരുദ്ധമായി നിലവിലുള്ള ഭരണഘടനാ പരമായ തടസം നീക്കുന്നതിന് റഫറണ്ടം നടത്തണമെന്ന് ശിശുക്ഷേമ മന്ത്രി ഡോ.ജെയിംസ് റൈലി.സര്‍ക്കാര്‍ ഫണ്ടിംഗില്‍ നടത്തപ്പെടുന്ന സ്‌കൂള്‍ അഡ്മിഷന്‍ ലഭിക്കാനുള്ള കുട്ടിയുടെ അവകാശം നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് മന്ത്രി പറഞ്ഞു.അയര്‍ലണ്ടിലെ 95 ശതമാനം വരുന്ന കത്തോലിക്കാ സ്‌കൂളുകളില്‍ മറ്റു സമുദായക്കാര്‍ക്ക് വിലക്കുകളില്ലാതെ പ്രവേശനം ലഭിക്കാന്‍ ഭരണഘടനാ ഭേദഗതി മാത്രമേ മാര്‍ഗമുള്ളുവെന്ന് അദ്ദേഹം പറഞ്ഞു.

ഈ വിഷയമടക്കം അയര്‍ലണ്ടിലെ കുട്ടികളുടെ അവകാശങ്ങളെ സംബന്ധിച്ച് യൂ എന്‍ സമിതിയ്ക്ക് മുമ്പില്‍ വിശദീകരണം നല്കിയ ശേഷം സംസാരിക്കുകയായിരുന്നു ഡോ.ജെയിംസ് റൈലി.

രാജ്യത്തെ സ്‌കൂളുകളെ അനുവദിക്കുന്നതും,ശമ്പളം അടക്കമുള്ള അനുദിന ചിലവുകള്‍ വഹിക്കുന്നതും സര്‍ക്കാരാണ്.ഇവിടെ ജ്ഞാനസ്‌നാനം സ്വീകരിച്ചവര്‍ക്കു മാത്രമേ പ്രവേശനം അനുവദിക്കാവൂ എന്നത് നീതിയല്ല.പക്ഷേ മതങ്ങള്‍ക്ക് ഐറീഷ് ഭരണ ഘടന അനുവദിച്ചിരിക്കുന്ന അവകാശങ്ങളും പാലിക്കപ്പെടണം.മന്ത്രി വ്യക്തമാക്കി.

യൂ എന്‍ സമിതി അയര്‍ലണ്ടിലെ സ്‌കൂള്‍ വിദ്യാഭ്യാസ പ്രവേശന ചട്ടങ്ങള്‍ നവീകരിക്കണം എന്നും ഐറിഷ് സംഘത്തോട് ആവശ്യപ്പെട്ടു.ഈക്വല്‍ സ്റ്റാറ്റസ് ആക്റ്റ് അനുസരിച്ച് കുട്ടികളുടെ മേല്‍ വിവേചനം അനുവദിക്കുന്ന സര്‍ക്കാരുകളും കുറ്റക്കാരാണ് എന്ന് ചൂണ്ടിക്കാട്ടിയ സമിതി നിലവിലുള്ള പ്രവേശന ചട്ടങ്ങള്‍ മാറ്റില്ലേ എന്ന് ഐറിഷ് സംഘത്തോട് ആരഞ്ഞു.സമിതിയ്ക്ക് മുമ്പില്‍ നയം മാറ്റും എന്ന് ഉത്തരം പറഞ്ഞെങ്കിലും ജനഹിത പരിശോധനയിലൂടെ ഭരണഘടന തിരുത്താതെ അതിന് വഴിയില്ലെന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മന്ത്രി ജെയിംസ് റൈലി മറുപടി പറഞ്ഞത്

Scroll To Top