Thursday December 08, 2016
Latest Updates

മാമോദീസാ മുങ്ങിയാല്‍ അഡ്മിഷന്‍ !സഭയുടെ നിലപാട് നിര്‍ഭാഗ്യകരമെന്ന് വിദ്യാഭ്യാസ മന്ത്രി

മാമോദീസാ മുങ്ങിയാല്‍ അഡ്മിഷന്‍ !സഭയുടെ നിലപാട് നിര്‍ഭാഗ്യകരമെന്ന് വിദ്യാഭ്യാസ മന്ത്രി

ഡബ്ലിന്‍:അകത്തോലിക്കാരായ കുട്ടികളെ മാമോദീസാ മുക്കിയാലെ സ്‌കൂളുകളില്‍ അഡ്മിഷന്‍ നല്‍കു എന്ന രീതിയിലുള്ള വാദങ്ങള്‍ നിര്‍ഭാഗ്യകരമെന്ന് ഐറിഷ് വിദ്യാഭ്യാസ മന്ത്രി ജാന്‍ ഓ സുള്ളിവന്‍.

ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പിന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയോട് പ്രതീകരിക്കുകയായിരുന്നു മന്ത്രി.കത്തോലിക്കാ കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ മുന്‍ഗണന നല്‍കുമെന്ന് ബിഷപ്പ് വ്യക്തമാക്കിയിരുന്നു.

‘ഒരു പ്രത്യേക സ്‌കൂളില്‍ അഡ്മിഷന്‍ ലഭിക്കാന്‍ മാമോദീസാ മുങ്ങേണ്ടി വരുമെന്ന് രക്ഷിതാക്കള്‍ക്ക് തോന്നേണ്ടി വരുന്ന സാഹചര്യം ഉണ്ടാവരുത്.സഭ അങ്ങനെ നിര്‍ബന്ധിക്കുമെന്ന് ഞാന്‍ കരുതുന്നില്ല.മന്ത്രി പറഞ്ഞു.ഓരോരുത്തര്‍ക്കും അവരുടെ വിശ്വാസം സംരക്ഷിക്കാനുള്ള അവകാശമുണ്ട്.
കുട്ടികളെ മാമോദീസാ മുക്കരുതെന്നു സഭകളോട് പറയാനോ,ഏതെങ്കിലും പ്രത്യേക മതക്കാരെ സ്‌കൂളില്‍ എടുക്കാനോ പറയാനുള്ള നിയമപരമായ അധികാരം തനിയ്ക്കില്ലെന്ന് മന്ത്രി പറഞ്ഞു.

സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ആരംഭിക്കുന്ന സ്‌കൂളുകളില്‍ യാതൊരു വിവേചനവും ഉണ്ടാവില്ലെന്ന് പറഞ്ഞ മന്ത്രി ലോക്കല്‍ മേഖലകളിലുള്ള കുട്ടികള്‍ക്ക് അതാതിടങ്ങളില്‍ തന്നെ പ്രവേശനം ലഭ്യമാക്കുമെന്നും വ്യക്തമാക്കി 

Scroll To Top