Thursday December 08, 2016
Latest Updates

സ്‌കൂള്‍ അഡ്മിഷന്‍ പോളിസി:വിദ്യാഭ്യാസ മന്ത്രിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി അയര്‍ലണ്ടിലെ ബിഷപ്പുമാര്‍

സ്‌കൂള്‍ അഡ്മിഷന്‍ പോളിസി:വിദ്യാഭ്യാസ മന്ത്രിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി അയര്‍ലണ്ടിലെ ബിഷപ്പുമാര്‍

ഡബ്ലിന്‍:സ്‌കൂളിലെ ആചാര വിചാരങ്ങളിലും വിശ്വാസങ്ങളിലും വിദ്യാഭ്യാസ മന്ത്രി കൈകടത്തരുതെന്ന് കത്തോലിക്കാ ബിഷപ്പുമാര്‍ മുന്നറിയിപ്പ് നല്കി. മതങ്ങള്‍ക്ക് ക്ലാസ്മുറികളില്‍ പ്രത്യേക പരിഗണന നല്കുന്ന 50 വര്‍ഷം പഴക്കമുള്ള നിയമം അവസാനിപ്പിക്കണമെന്നുള്ള വിദ്യാഭ്യാസ മന്ത്രി ജാന്‍ ഒ’ സുള്ളിവന്റെ പ്രഖ്യാപനത്തിനെതിരെയുള്ള അയര്‍ലണ്ടിലെ ബിഷപ്പുമാരുടെ പ്രതികരണം ഇന്നലെയാണ് പുറത്തു വന്നത്.

സ്‌കൂള്‍ പ്രവേശനത്തിലുള്ള ഈക്വല്‍ സ്റ്റാറ്റസ് ആക്ടില്‍ മാറ്റം വരുത്തണമെന്നും വിദ്യാഭ്യാസ മന്ത്രി ആവശ്യപ്പെട്ടിരുന്നു. മതം പരിഗണനയ്‌ക്കെടുക്കാതെ ഏതു മതക്കാര്‍ക്കും ഏതു ദേശക്കാര്‍ക്കും സ്‌കൂളില്‍ പ്രവേശനം ഉറപ്പാക്കണമെന്നായിരുന്നു മന്ത്രിയുടെ വാദം.മാനേജ്‌മെന്റിന് പ്രത്യേക അനുവാദം നല്‍കുന്ന റൂള്‍ 68 നീക്കം ചെയ്യാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.നിയമം മാര്‍ച്ചില്‍ നടക്കുന്ന ജനറല്‍ ഇലക്ഷന് മുമ്പായി നടപ്പാക്കണം എന്നായിരുന്നു മന്ത്രിയുടെ ആവശ്യം.നിശ്ചിത ശതമാനം റിസര്‍വേഷന്‍ സ്‌കൂള്‍ ഏരിയയില്‍ താമസിക്കുന്നവര്‍ക്കും,  പൂര്‍വവിദ്യാര്‍ഥികള്‍ക്കുമായി ഏര്‍പ്പെടുത്താനും ഉദ്ധേശമുണ്ട്.

എന്നാല്‍ ഇതിനെതിരെ ശക്തമായ നിലപാടുകളുമായാണ് ബിഷപ്പുമാരും ക്രൈസ്തവ ഏജന്‍സികളും രംഗത്ത് വന്നിട്ടുള്ളത്.മതാചാര പ്രകാരമുള്ള വിദ്യാഭ്യാസവും പ്രവേശന നയങ്ങളും സ്‌കൂളിന്റെ ആചാര വിചാരങ്ങള്‍ക്കും വിശ്വാസത്തിനും നിര്‍ണായക സ്ഥാനം വഹിക്കുന്നുണ്ടെന്ന് ബിഷപ്പുമാരുടെ കൗണ്‍സില്‍ ഫോര്‍ എഡ്യുക്കേഷന്‍ ഇന്നലെ പ്രസ്താവനയില്‍ അറിയിച്ചു.ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിനോ ഇടപെടുന്നതിനോ മന്ത്രിക്ക് യാതൊരു കടമയുമില്ലെന്നും കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.

‘തങ്ങളുടെ പൂര്‍വികര്‍ വിശ്വാസസംരക്ഷണാര്‍ഥം കൂടിയാണ് സ്‌കൂളുകള്‍ കെട്ടിപടുത്തത്.ഇടവകാംഗങ്ങളുടെ അധ്വാനവും,സമ്പത്തുമാണ് ഓരോ സ്‌കൂളിനു പിന്നിലുമുള്ള ചരിത്രത്തിലുള്ളത്.ആധുനിക സംവിധാനത്തില്‍ എല്ലാ മത വിഭാഗങ്ങള്‍ക്കുമുള്ള സ്വാതന്ത്ര്യത്തെയും,അവകാശങ്ങളെയും സഭ ആദരവോടെയാണ് കാണുന്നത്.ഏതൊരു മതവും അനുഷ്ട്ടിക്കുവാന്‍ ഏതൊരു പൗരനും അവകാശമുണ്ട്.’

‘സ്‌കൂളുകളില്‍ ഹാജരാകുന്ന മറ്റു മത വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഒരു പ്രത്യേക മതത്തെ കുറിച്ചുള്ള പഠനത്തില്‍ നിന്നും തങ്ങളുടെ കുട്ടിയെ ഒഴിവാകണം എന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അതിനുള്ള അവസരം നിലവില്‍ തന്നെയുള്ളപ്പോള്‍,കത്തോലിക്കാ മാനേജ് മെന്റ് സ്‌കൂളുകളില്‍ നിന്നും മതപഠനം തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്നത് തികച്ചും മത നിന്ദയാണ്’ ബിഷപ്‌സ് കൗണ്‍സിലുമായി .ബന്ധപ്പെട്ട രേഖകള്‍ പറയുന്നു.








Scroll To Top