Monday December 05, 2016
Latest Updates

അയര്‍ലണ്ടിലെ സ്‌കൂളില്‍ അഡ്മിഷന്‍ നേടാന്‍ നിങ്ങളുടെ കുഞ്ഞിനെ മാമോദീസ മുക്കുമോ ?സര്‍വേ ഫലം 

അയര്‍ലണ്ടിലെ സ്‌കൂളില്‍ അഡ്മിഷന്‍ നേടാന്‍ നിങ്ങളുടെ കുഞ്ഞിനെ മാമോദീസ മുക്കുമോ ?സര്‍വേ ഫലം 

ഡബ്ലിന്‍ :നിങ്ങളുടെ കുഞ്ഞിനെ മാമോദീസ മുക്കിയില്ലെങ്കില്‍ സ്‌കൂളില്‍ അഡ്മിഷന്‍ കിട്ടാതെ വീണ്ടും ഒന്നോ രണ്ടോ കൊല്ലങ്ങള്‍ കൂടി കുട്ടി നഴ്‌സറിയില്‍ പഠിക്കേണ്ടി വന്നേക്കാം. ഇനി മാമോദീസ മുക്കാമെന്ന് വെച്ചാലോ, അഡ്മിഷന് വേണ്ടി മാത്രമാണ് അവര്‍ അങ്ങനെ ചെയ്യുന്നതെന്നും തങ്ങള്‍ ആരെയും നിര്‍ബന്ധിക്കുന്നില്ലെന്നുമാണ് പള്ളിക്കാരുടെ നിലപാട് !

90 ശതമാനം സ്‌കൂളുകളും കത്തോലിക്കാ സഭയുടെ അധീനതിയില്‍ ആയതിനാല്‍ ‘ സ്‌കൂള്‍ അഡ്മിഷന്‍ മാമോദീസ’ എങ്കിലും നടത്തിയില്ലെങ്കില്‍ മുന്‍ഗണന ക്രമം അനുസരിച്ച് കുട്ടികള്‍ക്ക് അവിടെ പ്രവേശനം ലഭിക്കാന്‍ ബുദ്ധിമുട്ടാണ്. കത്തോലിക്കാ വിശ്വാസികള്‍ അല്ലാത്ത മാതാപിതാക്കളുടെ മക്കള്‍ക്കും സ്‌കൂളുകളില്‍ പ്രവേശനം ലഭിക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന ആവശ്യം അടുത്തകാലത്തായി ശക്തിപ്പെട്ടിരിക്കുകയാണ്.നിരവധി പ്രക്ഷോഭ പരിപാടികള്‍ ഇതിനായി രാജ്യ വ്യാപകമായി ഉയരുന്നുണ്ട്.

അയര്‍ലണ്ട് ഒരു മള്‍ട്ടികള്‍ച്ചറല്‍ രാജ്യമായി വളരുമ്പോള്‍ അതിനുള്ള സാഹചര്യം ഒരുക്കുക ഏതു ഭരണവര്‍ഗത്തിന്റെയും കടമ മാത്രമാണ്.

എന്നാല്‍ ഇന്നലെ ഒരു ഐറിഷ് പത്രം നടത്തിയ സര്‍വേയുടെ ഫലം നോക്കുക.തങ്ങളുടെ പൊന്നോമനകള്‍ക്ക് സ്‌കൂള്‍ അഡ്മിഷന്‍ ലഭിക്കാന്‍ മാമോദീസാ മുക്കാന്‍ തയാറാണെന്നാണ് 47 ശതമാനം പേരും പറയുന്നത്.മറ്റൊരു 9 ശതമാനം പേരാവട്ടെ വേറെ വഴിയൊന്നുമില്ലെങ്കില്‍ അങ്ങനെ ചെയ്യുമെന്നുമെന്നു പറയുന്നു.

എന്നാല്‍ 42 ശതമാനം പേരാവട്ടെ അത്തരം ഒരു കുറുക്കു വഴി തങ്ങള്‍ക്ക് വേണ്ടെന്ന ഉറച്ച നിലപാടിലാണ്.BAPT

അയര്‍ലണ്ടിലെ ക്രൈസ്തവേതര മാതാപിതാക്കളുടെ മക്കള്‍ക്ക് ഭൂരിപക്ഷം പേര്‍ക്കും തൊട്ടടുത്തുള്ള സ്‌കൂളുകളില്‍ അഡ്മിഷന്‍ ലഭിക്കുന്നുണ്ടെങ്കിലും കത്തോലിക്കരായ അപൂര്‍വ്വം പേര്‍ക്ക് പോലും താമസസ്ഥലത്തിന് തൊട്ടടുത്തുള്ള സ്‌കൂളുകളില്‍ അഡ്മിഷന്‍ ലഭിക്കാറില്ല എന്നതും ശ്രദ്ധേയമാണ്.

എങ്കിലും നിയമങ്ങള്‍ എല്ലാവര്‍ക്കും സമത്വത്തില്‍ പ്രയോജനപ്പെടുത്തുക എന്നതാണ് ഏതൊരു ജനാധിപത്യ രാജ്യത്തിന്റെയും അടിസ്ഥാന കടമ എന്ന് അയര്‍ലണ്ടിലെ ഭരണാധികാരികള്‍ എന്നാണോ മനസിലാക്കുക !

Scroll To Top