Tuesday November 21, 2017
Latest Updates

അയര്‍ലണ്ടിലെ സ്‌കൂള്‍ പ്രവേശനം :എല്ലാ വിഭാഗങ്ങളുടെയും അവകാശം സംരക്ഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

അയര്‍ലണ്ടിലെ സ്‌കൂള്‍ പ്രവേശനം :എല്ലാ വിഭാഗങ്ങളുടെയും അവകാശം സംരക്ഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

ഡബ്ലിന്‍ :അയര്‍ലണ്ടില്‍ നടപ്പാക്കന്‍ പോകുന്ന സ്‌കൂള്‍ പ്രവേശന പരിഷ്‌കാരങ്ങള്‍ സ്പെഷ്യല്‍ സ്‌കൂളുകളുടെ മതവിശ്വാസത്തെ ബഹുമാനിക്കുന്നതായിരിക്കുമെന്നും മന്ത്രി പറഞ്ഞു.സ്‌കൂള്‍ പ്രവേശന നിയമ പരിഷ്‌കരണത്തിന്റെ അന്തിമഘട്ട ചര്‍ച്ചകളില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്ത്രി.’സ്‌കൂള്‍ പ്രവേശന നിയമം പരിഷ്‌കരിക്കുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ്. മാമോദീസാ സര്‍ട്ടിഫിക്കേറ്റ് സ്‌കൂള്‍ അഡ്മിഷന് വേണ്ടെന്നുള്ള നയം ന്യൂനപക്ഷ വിശ്വാസത്തെ സംരക്ഷിക്കാനും ഇടവരുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി റിച്ചാര്‍ഡ് ബ്രൂട്ടണ്‍ പറഞ്ഞു.

സ്‌കൂള്‍ പ്രവേശനത്തില്‍ മാമോദീസാ സര്‍ട്ടിഫിക്കറ്റിനെ നിയന്ത്രിക്കാനോ മാറ്റാനോ ആണ് ആഗ്രഹിക്കുന്നത്.മതന്യുനപക്ഷ സ്‌കൂളുകളില്‍ അവരവരുടെ വിശ്വാസ പ്രമാണങ്ങള്‍ക്കനുസൃതമായി കാര്യങ്ങള്‍ നടക്കട്ടെ .സ്‌കൂളുകള്‍,മാതാപിതാക്കള്‍, സംഘടനകള്‍ എന്നിവരില്‍ നിന്നുമായി ആയിരം സബ്മിഷനുകള്‍ ഇതികം ലഭിച്ചുകഴിഞ്ഞു. ഇത് ഈ പ്രശ്നത്തിലുള്ള പൊതുജന ഉത്ക്കണ്ഠ വെളിപ്പെടത്തുന്നതാണ്.

മാമോദീസാ സര്‍ട്ടിഫിക്കറ്റ് ഏതാനും വര്‍ഷങ്ങളായി വലിയ പ്രശ്നമായിട്ടുണ്ട്.90 ശതമാനത്തോളം പ്രൈമറി സ്‌കൂളുകളും ഇവിടെ കത്തോലിക്കാ പ്പള്ളികളുടെ കീഴിലാണ്.വിദ്യാഭ്യാസ രംഗത്തെ മുഖ്യ പങ്കാളികളുമായും മത ഗ്രൂപ്പുകളുമായും സ്‌കൂള്‍ പ്രവേശന നിയമ പരിഷ്‌കരണം സംബന്ധിച്ച ക്രോക് പാര്‍ക് നിര്‍ദേശങ്ങള്‍ മന്ത്രി ഇന്ന് ചര്‍ച്ചചെയ്യും.

വളരെ സങ്കീര്‍ണവും പ്രയാസം നിറഞ്ഞതുമായ പ്രശ്നമാണ് ഇത്.അതിനാല്‍ എല്ലാ ഭാഗത്തു നിന്നുമുള്ള വാദഗതികളും ആശങ്കകളും പരിഗണിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.എളുപ്പ മാര്‍ഗമൊന്നും പ്രശ്നപരിഹാരത്തിനില്ല.ഭരണഘടനാപരമായ നിയമ പ്രശ്നമുണ്ട്.ഭൂരിപക്ഷം സ്‌കൂളുകളിലും അവരുടെ മൂല്യങ്ങള്‍ സംരക്ഷിച്ചു നിര്‍ത്തുന്നതിനൊപ്പം,ന്യൂനപക്ഷങ്ങള്‍ക്കുള്ള അവകാശങ്ങള്‍ നിര്‍ണയിക്കാനും സര്‍ക്കാര്‍ പുതിയ നയത്തിലൂടെ ശ്രമിക്കും.മന്ത്രി വ്യക്തമാക്കി.

Scroll To Top