Saturday September 23, 2017
Latest Updates

അയര്‍ലണ്ടിലെ സ്‌കൂള്‍ പ്രവേശനത്തില്‍ തുല്യത: ഈ സര്‍ക്കാറിന്റെ കാലത്ത് നടപ്പാക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി 

അയര്‍ലണ്ടിലെ സ്‌കൂള്‍ പ്രവേശനത്തില്‍ തുല്യത: ഈ സര്‍ക്കാറിന്റെ കാലത്ത് നടപ്പാക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി 

ഡബ്ലിന്‍:സ്‌കൂള്‍ പ്രവേശനത്തില്‍ തുല്യത സംബന്ധിച്ച പ്രശ്‌നത്തില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് തീരുമാനമുണ്ടാകില്ലെന്ന് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി ജാന്‍ ഒ സുള്ളിവന്‍. സ്‌കൂള്‍ പ്രവേശന നിയമത്തില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് 20,000 പേര്‍ ഒപ്പിട്ട് നല്കിയ നിവേദനത്തിനു പ്രതികരണം നല്കുകയായിരുന്നു അവര്‍. 

സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാകാന്‍ ഏതാനും മാസങ്ങള്‍ മാത്രം ശേഷിക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യം പരിഗണിക്കില്ലെന്നും സുള്ളിവന്‍ വ്യക്തമാക്കി. നിലവില്‍ അഞ്ചില്‍ ഒരു സ്‌കൂളില്‍ ജ്ഞാനസ്‌നാനം ചെയ്ത കുട്ടികള്‍ക്ക് മാത്രമാണ് പ്രവേശനം. സര്‍ക്കാരിന്റെ ഇപ്പോഴുള്ള നിയമം അനുസരിച്ചു തന്നെ പ്രവേശനം തുടരുമെന്നും പ്രവേശന സമത്വ നിയമത്തില്‍ മാറ്റം ഉണ്ടാകില്ലെന്നും അവര്‍ വ്യക്തമാക്കി.

Scroll To Top