Saturday January 20, 2018
Latest Updates

അയര്‍ലണ്ടിലെ സ്‌കൂളുകളുടെ പ്രവര്‍ത്തനം രക്ഷിതാക്കളെ അറിയിക്കാന്‍ പുതിയ സംവിധാനം

അയര്‍ലണ്ടിലെ സ്‌കൂളുകളുടെ പ്രവര്‍ത്തനം രക്ഷിതാക്കളെ അറിയിക്കാന്‍ പുതിയ സംവിധാനം

ഡബ്ലിന്‍: രാജ്യത്തെ സ്‌കൂളുകള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍ രക്ഷിതാക്കളെ അറിയിക്കണമെന്ന് പുതിയ നിയമം വരുന്നു. ഇത് സംബന്ധിച്ച ബില്‍ ഉടന്‍ പ്രസിദ്ധീകരിക്കും. അയര്‍ലണ്ടില്‍ ആദ്യമായാണ് ഇത്തരമൊരു സംവിധാനം നടപ്പിലാക്കാന്‍ പോകുന്നത്.

പുതിയ നിയമപ്രകാരം എല്ലാ സ്‌കൂളുകളും വിദ്യാര്‍ത്ഥിയുടെയും രക്ഷിതാവിന്റെയും വിവരങ്ങളടങ്ങിയ ഒരു രേഖ സൂക്ഷിക്കണം. സ്‌കൂളിലെ വിവരങ്ങള്‍ രക്ഷിതാക്കളെ അറിയിക്കുകയും, രക്ഷിതാക്കളില്‍ നിന്നും ലഭിക്കുന്ന പരാതികള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവ പരിഗണിച്ച് സ്‌കൂളിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും വേണം. സ്‌കൂളുകളില്‍ ലഭിക്കുന്ന പരാതികള്‍ പ്രസിദ്ധപ്പെടുത്തണം. ഇത്തരത്തില്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം കൂടുതല്‍ സുതാര്യമാക്കാനാണ് നിയമം ഉദ്ദേശിക്കുന്നത്.

ഇതാദ്യമായി സെക്കണ്ടറി വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ മാനേജ്മെന്റ് ബോര്‍ഡുകളില്‍ അംഗങ്ങളാക്കുന്നതിനുള്ള നിര്‍ദ്ദേശവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. സ്‌കൂളുകള്‍ക്കെതിരായ പരാതികള്‍ അന്വേഷിക്കാന്‍ ഓംബുഡ്സ്മാനെ നിയമിക്കുകയും ചെയ്യും. ഇതോടെ സ്‌കൂളുകളിലെ പ്രശ്നങ്ങളില്‍ വിദ്യാഭ്യാസമന്ത്രിക്ക് നേരിട്ട് ഇടപെടാനുള്ള സാഹചര്യം ഉണ്ടാകും.

Scroll To Top