Sunday December 04, 2016
Latest Updates

വാട്ടര്‍ഫോര്‍ഡ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

വാട്ടര്‍ഫോര്‍ഡ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

ഡബ്ലിന്‍: വാട്ടര്‍ഫോര്‍ഡ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി വരുന്ന വിക്കറ്റ് സ്‌കോളര്‍ഷിപ്പ് 2015 നാണ് അപേക്ഷ ക്ഷണിച്ചത്. പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഫീസിന്റെ 50 ശതമാനവും ഗ്രാജുവേഷന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വാര്‍ഷിക ഫീസിന്റെ 25 ശതമാനവുമാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. 

ഇന്ത്യയിലെ അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടിയ ശേഷം ഇപ്പോള്‍ അയര്‍ലണ്ടില്‍ പിജി ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കും അംഗീകൃത ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്ന് പ്ലാസ് ടു പഠനം പൂര്‍ത്തിയാക്കിയ ശേഷം വാട്ടര്‍ഫോര്‍ഡ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ ബിരുദത്തിന് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുമാണ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ അര്‍ഹത. 

അപേക്ഷകര്‍ 6.5 മാര്‍ക്കോടെ ഐ.ഇ.എല്‍.ടി.എസ് അല്ലെങ്കില്‍ തത്തുല്യ യോഗ്യതയോടെ ഇംഗ്ലീഷ് പരിജ്ഞാന പഠനം പൂര്‍ത്തിയാക്കിയവരായിരിക്കണം. പ്ലസ് ടു അല്ലെങ്കില്‍ ബിരുദ പരീക്ഷകള്‍ക്ക് 68 ശതമാനം മാര്‍ക്ക് നേടിയവരായിരിക്കണം. 2015 മെയ് 31 ഞായറാഴ്ചയാണ് അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി. വാട്ടര്‍ഫോര്‍ഡ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജിയിലെ അധികൃതരുടെ jjofarrell@wit.ie , എന്ന ഇമെയില്‍ വിലാസങ്ങളില്‍ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമാണ്. 

Scroll To Top