Sunday December 04, 2016
Latest Updates

ഷെങ്കന്‍ ഉടമ്പടി തകരുന്നു,ഓസ്ട്രിയയും,ഡെന്‍മാര്‍ക്കും ,സ്വീഡനും,നോര്‍വേയും പിന്മാറി,യൂറോയും യൂറോപ്യന്‍ തൊഴില്‍ മേഖലയും പ്രതിസന്ധിയില്‍

ഷെങ്കന്‍ ഉടമ്പടി തകരുന്നു,ഓസ്ട്രിയയും,ഡെന്‍മാര്‍ക്കും ,സ്വീഡനും,നോര്‍വേയും പിന്മാറി,യൂറോയും യൂറോപ്യന്‍ തൊഴില്‍ മേഖലയും പ്രതിസന്ധിയില്‍

ഡബ്ലിന്‍:ഷെങ്കന്‍ വിസയുടെ കാലം കഴിയുന്നു.യൂറോപ്പില്‍ ആകെ യാത്ര ചെയ്യാവുന്ന വിധത്തില്‍ ക്രമീകരിച്ചിരുന്ന യാത്രാ സ്വാതന്ത്ര്യ സൗകര്യം ഓസ്ട്രിയ വേണ്ടെന്ന് വെച്ചു.മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഷെങ്കന്‍ വിസയില്‍ ഇനി ഓസ്ട്രിയയില്‍ പ്രവേശിക്കാനാവില്ല.
ആയിരക്കണക്കിന് അഭയാര്‍ഥികളെ അതിര്‍ത്തി കടത്തി ഓസ്ട്രിയയിലേയ്ക്ക് തിരിച്ച് വിടുന്ന നടപടി ജര്‍മ്മിനിആരംഭിച്ചതിനെ തുടര്‍ന്ന് അടിയന്തരമായി ചേര്‍ന്ന ഓസ്ട്രിയന്‍ മന്ത്രിസഭാ യോഗം ഷെങ്കന്‍ സമ്പ്രദായം വേണ്ടെന്നു വെയ്ക്കാനും അതിര്‍ത്തിയില്‍ കര്‍ശന സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്താനും തീരുമാനിക്കുകയായിരുന്നു.

ഡെന്‍മാര്‍ക്ക്,സ്വീഡന്‍,നോര്‍വേ എന്നീ രാജ്യങ്ങളും ഷെങ്കന്‍ വിസ അനുവദിക്കുന്നതും,അതുപയോഗിച്ചു രാജ്യത്ത് പ്രവേശിപ്പിക്കുന്നതും താത്കാലികമായി നിര്‍ത്തിവെച്ചു കഴിഞ്ഞു.

അഭയാര്‍ഥി പ്രശ്‌നത്തിന്റെ പേരില്‍ ഷെങ്കന്‍ മേഖലയും യൂറോയും ഇല്ലാതാകാന്‍ ഇടയാകരുതെന്ന് യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ക്ലോദ് ജുങ്കര്‍ ആവര്‍ത്തിച് അഭിപ്രായപ്പെട്ടു,ഏതാനം രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ സ്ഥിരമാക്കുന്ന തരത്തില്‍ ഷെങ്കന്‍ ഉടമ്പടി നിയന്ത്രണങ്ങള്‍ തിരുത്തിയെഴുതണമെന്ന ആവശ്യം ശക്തവുമാണ്

യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവരായ ആയിരക്കണക്കിന് പേരുടെ യാത്രാ സ്വാതന്ത്ര്യത്തെ ബാധിക്കുന്ന ഇത്തരമൊരു നടപടി വഴി തൊഴില്‍ മേഖലയിലും പ്രതിസന്ധി ഉണ്ടാവും.ഷെങ്കന്‍ മേഖല ഇല്ലാതായാല്‍ യൂറോ കറന്‍സിക്കും നില്‍നില്‍പ്പുണ്ടാകില്ലെന്ന സ്ഥിതിയാണ് സംജാതമാകുന്നത്.

യൂറോപ്പിനുള്ളിലെ അതിര്‍ത്തികള്‍ തുറന്നു തന്നെ കിടക്കും. ഷെങ്കന്‍ ഉടമ്പടി അതിന്റെ പൂര്‍ണ അര്‍ഥത്തില്‍ സംരക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ക്ലോദ് ജുങ്കര്‍ പറഞ്ഞു.






Scroll To Top