Friday December 02, 2016
Latest Updates

അയര്‍ലണ്ടില്‍ ഷെഫുമാരെ കിട്ടാനില്ല,ഹോസ്പിറ്റാലിറ്റി മേഖലയില്‍ പ്രതിസന്ധി

അയര്‍ലണ്ടില്‍ ഷെഫുമാരെ കിട്ടാനില്ല,ഹോസ്പിറ്റാലിറ്റി മേഖലയില്‍ പ്രതിസന്ധി

ഡബ്ലിന്‍:അയര്‍ലണ്ടിലെ റെസ്റ്ററന്റുകളില്‍ ഷെഫുമാരെ കിട്ടാനില്ലെന്നു റിപ്പോര്‍ട്ട്. ജോലിസമ്മര്‍ദ്ദവും, വരുമാനക്കുറവും പലരെയും ഷെഫിന്റെ ജോലി ഏറ്റെടുക്കുന്നതില്‍ നിന്നും വിലക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം രാജ്യത്ത് റെസ്റ്ററന്റുകളുടെ എണ്ണം കൂടുകയുമാണ്. ഷെഫുമാര്‍ക്കു പുറമെ യോഗ്യരായ മാനേജര്‍മാര്‍, ഫ്രണ്ട് ഓഫ് ഹൗസ്, വെയ്റ്റര്‍മാര്‍, മറ്റ് സ്റ്റാഫുകള്‍ എന്നിവര്‍ക്കെല്ലാം ഡിമാന്റ് വര്‍ദ്ധിച്ചിരിക്കുകയാണ്.

2016നും 2020നുമുള്ളില്‍ ഓരോ വര്‍ഷവും 5,000ഓളം ഷെഫുമാരെ അയര്‍ലണ്ടിന് ആവശ്യമുണ്ടെന്നാണ് വിദഗ്ദ്ധര്‍ കണക്കുകൂട്ടുന്നത്. എന്നാല്‍ വര്‍ഷത്തില്‍ ഇവിടെ പഠിച്ചിറങ്ങുന്നത് 1,800ഓളം പേര്‍ മാത്രമാണ്.

യൂറോപ്പിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇരട്ടിയോളം പേരാണ് അയര്‍ലണ്ടില്‍ റെസ്റ്റ്‌റന്റ് അനുബന്ധ ജോലികളിലേര്‍പ്പെട്ടിരിക്കുന്നത്. ആകെ സമ്പദ് വ്യവസ്ഥയുടെ 8% ഇത്തരം ജോലിക്കാരാണ്. ഏകദേശം 158,000ഓളം വരും ഇവരുടെ എണ്ണം. എന്നാല്‍ ഇത് 14% വരെ ഉയരുമെന്നാണ് കണക്കുകൂട്ടല്‍. അപ്പോള്‍ ആവസ്യത്തിന് ജോലിക്കാരെ ലഭിക്കാതിരിക്കുന്നത് മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കും.

സ്‌കൂള്‍ ലെവല്‍ കോഴ്‌സുകള്‍ മുതല്‍ സിഎഒ നടത്തുന്ന കോഴ്‌സുകള്‍ വരെ ധാരാളം സാധ്യതയാണ് ഈ മേഖലയില്‍ അയര്‍ലണ്ടിലുള്ളത്.

Scroll To Top