Saturday December 03, 2016
Latest Updates

ഇ എസ് ബി യുടെ മുന്നറിയിപ്പ് :അടച്ച ബില്‍ തുകയിലെ റീഫണ്ട് വാഗ്ദാനം ചെയ്യുന്ന വ്യാജ ഇ മെയിലുകള്‍ വ്യാപകമാകുന്നു

ഇ എസ് ബി യുടെ മുന്നറിയിപ്പ് :അടച്ച ബില്‍ തുകയിലെ റീഫണ്ട് വാഗ്ദാനം ചെയ്യുന്ന വ്യാജ ഇ മെയിലുകള്‍ വ്യാപകമാകുന്നു

ഡബ്ലിന്‍:ഇ എസ് ബി യുടെ പേരില്‍ പ്രചരിക്കുന്ന ഇമെയില്‍ സന്ദേശത്തിലൂടെ ഇലക്ട്രിക്ക് അയര്‍ലണ്ട് ഉപഭോക്താക്കള്‍ വഞ്ചിതരാകരുതെന്ന് മുന്നറിയിപ്പ്. പാസ്‌പോര്‍ട്ടിന്റെ കോപ്പിയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും അയച്ചാല്‍ ഉപഭോക്താക്കള്‍ക്ക് അടച്ച ബില്‍ തുകയില്‍ നിന്നും ലഭ്യമാകുന്ന തുക റീഫണ്ടായി നല്‍കാമെന്ന വാഗ്ദാനവുമായാണ് ഇമെയില്‍ സന്ദേശങ്ങള്‍ വ്യാപകമാകുന്നത്. ഈ തട്ടിപ്പിനു ഇരയായവരും ഏറെയാണ്. യൂട്ടിലിറ്റി കമ്പനികളാണ് ഈ സന്ദേശം അയക്കുന്നതെന്നാണ് സന്ദേശത്തില്‍ പറയുന്നത്. 

എന്നാല്‍ യൂട്ടിലിറ്റി കമ്പനികളല്ല ഈ തട്ടിപ്പിനു പിന്നിലെന്നും ഇങ്ങനെ ഒരു ഇമെയില്‍ സന്ദേശം ലഭിച്ചാല്‍ ലിങ്ക് മെനുവില്‍ ക്ലിക്ക് ചെയ്യുകയോ മറുപടി അയക്കുവാനോ പാടില്ലെന്ന് കമ്പനി അറിച്ചു. ഏതെങ്കിലും ഉപഭോക്താക്കള്‍ ഈ തട്ടിപ്പിനു ഇരയായിട്ടുണ്ടെങ്കില്‍ ഉടന്‍ ഡെബിറ്റ് കാര്‍ഡ് കമ്പനിയുമായോ ബാങ്കുമായോ ഡെബിറ്റ് കാര്‍ഡിന്റെ പിന്നിലുള്ള നമ്പറില്‍ വിളിച്ച് ബന്ധപ്പെടണം. 

ഓണ്‍ലൈന്‍ ബില്ലിംഗ് അക്കൗണ്ടിലെ പാസ്‌വേഡ് അടിയന്തരമായി മാറ്റണമെന്നും യൂട്ടിലിറ്റി കമ്പനി നിര്‍ദേശിക്കുന്നു. എല്ലാ ഇലക്ട്രിക് അയര്‍ലണ്ട് ഉപഭോക്താക്കളും ഡേറ്റാബേസ് സുരക്ഷിതമാണെന്ന് ഉറപ്പാക്കണമെന്നും കമ്പനി മുന്നറിയിപ്പു നല്കുന്നു. യുട്ടിലിറ്റി കമ്പനിയുടെ ഐടി ഡിപ്പാര്‍ട്ട്‌മെന്റ് ഇമെയില്‍ തട്ടിപ്പു സംബന്ധിച്ച് അന്വേഷണം നടത്തി വരികയാണെന്നും ഇക്കാര്യം ഗര്‍ഡായില്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്.es bbb

Scroll To Top