Thursday December 08, 2016
Latest Updates

മത്സരത്തിനു തുടക്കമിട്ട് എസ് ബി ഐ പലിശനിരക്ക് കുറച്ചു

മത്സരത്തിനു തുടക്കമിട്ട് എസ് ബി ഐ പലിശനിരക്ക് കുറച്ചു

റിസര്‍വ്വ് ബാങ്ക് റിപ്പോ നിരക്കുകള്‍ കുറച്ച സാഹചര്യത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ അടിസ്ഥാന പലിശനിരക്ക് കുറക്കുന്നു. 9.85 ശതമാനത്തില്‍ നിന്നും 9.7 ശതമാനമായാണ് എസ് ബി ഐ പളിശ നിരക്ക് കുറച്ചിരിക്കുന്നത്.

എസ് ബി ഐ ക്ക് പുറമെ മറ്റു പ്രമുഖ ബാങ്കുകളായ അലഹബാദ് ബാങ്ക്, ദേന ബാങ്ക്, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക് എന്നിവയും പലിശനിരക്ക് കുറക്കുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ചുവടുപിടിച്ച് കൂടുതല്‍ ബാങ്കുകള്‍ വരും ദിവസങ്ങളിലും നിരക്ക് കുറക്കല്‍ നടപടികളുമായി മുന്‍പോട്ടു വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അലഹാബാദ് ബാങ്ക് അടിസ്ഥാന പലിശനിരക്ക് 0.30 ശതമാനവും, ദേന ബാങ്കും, പഞ്ഞാബ് സിന്ധ് ബാങ്കും അടിസ്ഥാന പലിശനിരക്ക് 0.25 ശതമാനവുമായാണ് കുറച്ചിരിക്കുന്നത്. ഇതോടെ അലഹാബാദ് ബാങ്കിന്റെ പലിശനിരക്ക് 9.95 ശതമാനവും, ദേന ബാങ്ക് പഞ്ചാബ് സിന്ധ് ബങ്ക് എന്നിവയുടേത് 10 ശതമാനവുമായി മാറും.

കഴിഞ്ഞ ദിവസമായിരുന്നു റിസര്‍വ്വ് ബാങ്ക് റിപ്പോ നിരക്കുകളില്‍ ഇളവ് പ്രഖ്യാപിച്ചിരുന്നത്. ഇളവിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കണമെന്ന് ബാങ്കുകളോട് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കൂടതെ മണ്‍സൂണ്‍ ലഭ്യതയില്‍ ഇടിവ് പ്രതീക്ഷിക്കപ്പെടുന്നതിനാല്‍ ഉടനെ മറ്റൊരു പലിശയിളവ് പ്രതീക്ഷിക്കാനാവില്ലെന്നും രാജന്‍ പറഞ്ഞു.

Scroll To Top