Friday December 02, 2016
Latest Updates

നിങ്ങള്‍ക്ക് ഏതെങ്കിലും ചെറുകിട ബിസിനസുണ്ടോ? കുറഞ്ഞ പലിശയ്ക്ക് പണവുമായി യൂറോപ്യന്‍ യൂണിയന്‍

നിങ്ങള്‍ക്ക് ഏതെങ്കിലും ചെറുകിട ബിസിനസുണ്ടോ? കുറഞ്ഞ പലിശയ്ക്ക് പണവുമായി യൂറോപ്യന്‍ യൂണിയന്‍

ഡബ്ലിന്‍:യൂറോപ്യന്‍ യൂണിയനില്‍ നിന്നും ഐറിഷ് ബിസിനസുകാര്‍ക്ക് കുറഞ്ഞ പലിശനിരക്കില്‍ പണം കടം കൊടുക്കാനുള്ള പദ്ധതി ആരംഭിച്ചു. ചെറിയ ബിസിനസുകള്‍ നടത്തുന്നവര്‍ക്കാണ് ദി സ്ട്രാറ്റജിക് ബാങ്കിങ് കോര്‍പ്പറേഷന്‍ ഓഫ് അയര്‍ലണ്ട് (എസ്ബിസിഐ) എന്ന സ്ഥാപനം സര്‍ക്കാരിന്റെ സഹായത്തോടെ പണം കടം നല്‍കുക. നിലവിലുള്ള വിപണിയിലെ പലിശനിരക്കില്‍ നിന്നും 1.5% കുറവ് നിരക്കിലാണ് സ്ഥാപനം വായ്പ നല്‍കുക.

ഐറിഷ് കമ്പനികളാണ് നിലവില്‍ യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ പലിശ നല്‍കേണ്ടി വരുന്നത്. 250,000 യൂറോയ്ക്ക് 5.8% ആണ് ശരാശരി പലിശനിരക്ക്. എന്നാല്‍ എസ്ബിസിഐയില്‍ നിന്നുമെടുക്കുന്ന വായ്പയ്ക്ക് 250,000 യൂറോ വരെ 4.3% മാത്രം പലിശ നല്‍കിയാല്‍ മതി.

അതേസമയം സ്ഥാപനത്തില്‍ നിന്നും ലോണ്‍ അനുവദിച്ചു കിട്ടുക എന്നത് കമ്പനികള്‍ക്ക് ഇപ്പോഴും വെല്ലുവിളിയാകുമെന്നാണ് വിദഗ്ദ്ധാഭിപ്രായം. അയര്‍ലണ്ടിനാണ് ലോണ്‍ അപ്ലിക്കേഷന്‍ നിരസിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ രണ്ടാം സ്ഥാനം. 17% അപേക്ഷകളാണ് ഇത്തരത്തില്‍ ഇവിടെ നിരസിക്കപ്പെട്ടിട്ടുള്ളത്. 25% അപേക്ഷകള്‍ നിരസിച്ച നെതര്‍ലണ്ട്‌സാണ് ഒന്നാം സ്ഥാനത്ത്.

കമ്പനികള് എസ്ബിസിഐയില്‍ നേരിട്ട് ലോണിന് അപേക്ഷിക്കുകയല്ല ചെയ്യുന്നത്. പകരം ചെറിയ പലിശനിരക്കില്‍ പല സ്രോതസ്സുകളില്‍ നിന്നായി പണം സ്വീകരിക്കുന്ന എസ്ബിസിഐ, ഈ പണം ബാങ്കുകള്‍ക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ക്കും നല്‍കുന്നു. ഇത്തരം സ്ഥാപനങ്ങള്‍ ഈ പണം കുറഞ്ഞ പലിശനിരക്കില്‍ കമ്പനികള്‍ക്ക് വായ്പ നല്‍കുന്നു.

ഇതുവരെ 751 മില്ല്യണ്‍ യൂറോയാണ് എസ്ബിസിഐ 4,600ലധികം കമ്പനികള്‍ക്കായി വായ്പ നല്‍കിയിട്ടുള്ളത്. ഇവയില്‍ ഭൂരിപക്ഷവും എസ്ബിസിഐയില്‍ നിന്നും എഐബി വഴിയാണ് വായ്പയ്ക്ക് അപേക്ഷിച്ചത്

Scroll To Top