Thursday July 27, 2017
Latest Updates

ഡബ്ലിനിലെ മൂന്ന് വയസുകാരന്‍ ‘ഡ്രൈവറുടെ’ വീഡിയോ തരംഗമാകുന്നു,’ഇവന്‍ താന്‍ താരം’!

ഡബ്ലിനിലെ മൂന്ന് വയസുകാരന്‍ ‘ഡ്രൈവറുടെ’ വീഡിയോ തരംഗമാകുന്നു,’ഇവന്‍ താന്‍ താരം’!

ഡബ്ലിന്‍:ഡബ്ലിന്‍ സിറ്റിയിലെ മൂന്നു വയസുകാരന്‍ ടാക്‌സി ഡ്രൈവര്‍ ആയത് എങ്ങനെ എന്ന അതിശയത്തിലായിരുന്നു കഴിഞ്ഞയാഴ്ച്ച അയര്‍ലണ്ടിലെ യാത്രക്കാര്‍.ഇപ്പോഴിതാ ലോകം മുഴുവന്‍ തന്നെ ശ്രദ്ധിക്കുന്നു എന്ന ത്രില്ലിലാണ് കെയ് എന്ന കൊച്ചു ഡ്രൈവര്‍!.ഡബ്ലിനിലെ ഈ കൊച്ചു മിടുക്കന്റെ പിന്നില്‍ അയര്‍ലണ്ടിലെ പ്രശസ്തമായ ഹെയ്‌ലോ ടാക്‌സി സര്‍വീസാണുള്ളത്. 

മൂന്നുവയസുകാരന്‍ ടാക്‌സി ഓടിച്ചാല്‍ കാഴ്ച്ചക്കാരുടെ പ്രതികരണം എങ്ങനെയിരിക്കും?അത് ഇങ്ങനെയിരിക്കുമെന്ന് കാണിച്ചു തരികയായിരുന്നു ടാക്‌സി വിളിക്കാനുള്ള മൊബൈല്‍ ആപ്ലിക്കേഷനായ ഹെയ്‌ലോയുടെ പരിപാടി.സംഗതി മാര്‍ക്കറ്റിംഗ് തന്ത്രം തന്നെ!

മൂന്നാം പിറന്നാള്‍ ആഷോഷിക്കുന്നതിനാണ് ഹെയ്‌ലോ ഈ അമ്പരപ്പിക്കുന്ന കാഴ്ച്ച ഒരുക്കിയത്.തലസ്ഥാനനഗരമായ ഡബ്ലിനില്‍ ഹെയ്‌ലോ വഴി ടാക്‌സി വിളിച്ചവരാണ് ആകെ പൊല്ലാപ്പിലായത്.വരുന്ന ടാക്‌സിയില്‍ ഡ്രൈവിംഗ് സീറ്റിലിരിക്കുന്ന മൂന്നുവയസുകാരനെ കണ്ട് പലരും വായ അടക്കാന്‍ പോലും മറന്നു.

മൂന്നു വയസുകാരന് പിന്നില്‍ യഥാര്‍ഥ ഡ്രൈവറെ ഇരുത്തിക്കൊണ്ടായിരുന്നു ഹെയ്‌ലോയുടെ സര്‍പ്രൈസ്.ബ്രിട്ടീഷുകാരായ മൂന്ന് ടാക്‌സി ഡ്രൈവര്‍മാരും മൂന്ന് സാങ്കേതികവിദഗ്ധരും കണ്ടുമുട്ടുന്നതോടെയാണ് 2012ല്‍ ഹെയ്‌ലോ എന്ന ടാക്‌സി മൊബൈല്‍ ആപ്ലിക്കേഷന് തുടക്കമാകുന്നത്.
ലണ്ടന്‍, ന്യൂയോര്‍ക്ക്, ബാഴ്‌സലോണ, ബോസ്റ്റണ്‍, ഡബ്ലിന്‍, മാഡ്രിഡ്, വാഷിംങ്ടണ്‍ ഡിസി, ടോക്യോ തുടങ്ങി വിവിധ ലോകനഗരങ്ങളില്‍ ഹെയ്‌ലോ സജീവമാണ്.ഏറെ ആകര്‍ഷകമായ പാക്കേജുകളോടെ യാത്രക്കാര്‍ക്കായി പ്രോത്സാഹനസമ്മാനങ്ങള്‍ ഒരുക്കി കൂടുതല്‍ യാത്രക്കാരെ തേടുകയാണ് ഹൈലൊ ഇപ്പോള്‍

Scroll To Top