Thursday December 08, 2016
Latest Updates

സവിത ഹാലപ്പനവറുടെ മരണം:കേസ് കോടതിയ്ക്ക് പുറത്ത് ഒത്തു തീര്‍പ്പാക്കി:നഷ്ടപരിഹാരം ലക്ഷങ്ങള്‍

സവിത ഹാലപ്പനവറുടെ മരണം:കേസ് കോടതിയ്ക്ക് പുറത്ത് ഒത്തു തീര്‍പ്പാക്കി:നഷ്ടപരിഹാരം ലക്ഷങ്ങള്‍

ഡബ്ലിന്‍: അയര്‍ലണ്ടില്‍ കോളിളക്കം ഉണ്ടാക്കിയ ഗോള്‍വേയിലെ സവിതാ ഹാലപ്പനവറുടെ മരണത്തെ തുടര്‍ന്ന് എച്ച് എസ് ഇ യ്ക്കും ഡോക്റ്റര്‍ക്കുമെതിരെ സവിതയുടെ ഭര്‍ത്താവ് നല്കിയ കേസ് കോടതിയ്ക്ക് വെളിയില്‍ ഒത്തുതീര്‍പ്പാക്കിയതായി വെളിപ്പെടുത്തല്‍.

വന്‍ തുക പ്രവീണിന് നഷ്ടപരിഹാരമായി ലഭിക്കുമെന്ന് സ്ഥിരീകരിച്ച ഇവര്‍ പക്ഷെ തുക എത്രയെന്നു പുറത്തു വിട്ടിട്ടില്ല. praveen

ഇന്ന് കേസ് കോടതിയുടെ പരിഗണനയക്ക് വരാനിരിക്കെയാണ് കഴിഞ്ഞ ആഴ്ച്ച തന്നെ കേസ് ഒത്തു തീര്‍പ്പാക്കിയതായുള്ള വിവരങ്ങള്‍ അഭിഭാഷകരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സ്ഥിരീകരിച്ചത്.അധികൃതരുടെ അനാസ്ഥ മൂലമാണ് സവിത മരിച്ചത് എന്നായിരുന്നു കേസില്‍ പ്രവീണ്‍ ഹാലപ്പനവര്‍ ആരോപിച്ചിരുന്നത്.മുപ്പതോളം കാരണങ്ങള്‍ ഇതിനു ഉപോത്ബലകമായി പ്രവീണ്‍ ഉന്നയിച്ചിരുന്നു.

ഇപ്പോള്‍ അമേരിക്കയില്‍ ജോലി ചെയ്യുന്ന പ്രവീണ്‍ ഒത്തുതീര്‍പ്പുവ്യവസ്ഥകള്‍ അംഗീകരിക്കാനായി എത്തിയിരുന്നില്ല.

ഗോള്‍വേയില്‍ ഡന്റ്റിസ്റ്റായിരുന്ന സവിത, പതിനേഴ് ആഴ്ച ഗര്‍ഭിണിയായിരിക്കുമ്പോഴാണ് കടുത്ത നടുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയത്.ഗര്‍ഭം അലസലിന്റെ വക്കിലായ സവിതയെ അബോര്‍ഷന് വിധേയയാക്കാന്‍ നിലവിലുള്ള നിയമത്തെ ഭയന്ന് ഡോക്ടര്‍മാര്‍ വിസമ്മതിച്ചു. അംനിയോട്ടിക് സാക്ക് പൊട്ടിയ സവിത,കടുത്ത അണുബാധയെത്തുടര്‍ന്ന് മരണത്തിന് കീഴങ്ങുകയായിരുന്നു.അണുബാധ അധികൃതര്‍ തിരിച്ചറിയാന്‍ തന്നെ ദിവസങ്ങളെടുത്തു.2012 ഒക്ടോബര്‍ 21 ഞായറാഴ്ച ഗോള്‍വേ യൂണിവേഴ്‌സിറ്റി ആശുപത്രിയിലെത്തിയ സവിത പിറ്റേ വെള്ളിയാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്.

Scroll To Top