Saturday December 10, 2016
Latest Updates

ഒരു ഇന്ത്യാക്കാരി പെണ്‍കുട്ടി അയര്‍ലണ്ടിന്റെ വിചാരധാരയെ മാറ്റിയെഴുതിയതെങ്ങനെയാണ് ?സവിതാ ഹാലപ്പനവര്‍ ഒരു ജനതയുടെ ഓര്‍മ്മയില്‍ വീണ്ടുമെത്തുമ്പോള്‍ …

ഒരു ഇന്ത്യാക്കാരി പെണ്‍കുട്ടി അയര്‍ലണ്ടിന്റെ വിചാരധാരയെ മാറ്റിയെഴുതിയതെങ്ങനെയാണ് ?സവിതാ ഹാലപ്പനവര്‍ ഒരു ജനതയുടെ ഓര്‍മ്മയില്‍ വീണ്ടുമെത്തുമ്പോള്‍ …

ഗോള്‍വേ :അയര്‍ലണ്ടിലെ തെരുവുകളിലൂടെ, നൂറ് കണക്കിന് ആളുകള്‍ നടത്തിയ പ്രകടത്തില്‍ ‘അരുത് ഇനിയൊരിക്കലും’ എന്നെഴുതിയ വെള്ള ബാനറില്‍ കണ്ട ആ ഇന്ത്യാക്കാരിയുടെ മുഖം ഒരിക്കല്‍ കൂടി ഐറിഷ് ജനതയുടെ മനസ്സാക്ഷിയെ വേട്ടായാടുന്നു. രാജ്യത്തെ അബോര്‍ഷന്‍ നിയമത്തിന്റെ ഇരയായി ജീവതം ബലി നല്‍കിയ സവിത ഹാലനപ്പനവറൂടെ മൂന്നാം ചരമ വാര്‍ഷികമാണ് ഇന്ന്. SUR

ഗോള്‍വേയില്‍ ഡന്റ്ിസ്റ്റായിരുന്ന സവിത, പതിനേഴ് ആഴ്ച ഗര്‍ഭിണിയായിരിക്കുമ്പോഴാണ് കടുത്ത നടുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയത്.ഗര്‍ഭം അലസലിന്റെ വക്കിലായ സവിതയെ അബോര്‍ഷന് വിധേയയാക്കാന്‍ നിലവിലുള്ള നിയമത്തെ ഭയന്ന് ഡോക്ടര്‍മാര്‍ വിസമ്മതിച്ചു. അംനിയോട്ടിക് സാക്ക് പൊട്ടിയ സവിത,കടുത്ത അണുബാധയെത്തുടര്‍ന്ന് മരണത്തിന് കീഴങ്ങുകയായിരുന്നു.അണുബാധ അധികൃതര്‍ തിരിച്ചറിയാന്‍ തന്നെ ദിവസങ്ങളെടുത്തു.ഞായറാഴ്ച ഗോള്‍വേ യൂണിവേഴ്‌സിറ്റി ആശുപത്രിയിലെത്തിയ സവിത വെള്ളിയാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്.

 

അയര്‍ലണ്ടിന്റെ ‘പിന്തിരിപ്പന്‍’എന്ന് വിളിക്കപ്പെട്ട അബോര്‍ഷന്‍ വിരുദ്ധ നിലപാടിനെതിരെ അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധം ഉയര്‍ന്നു. ഇതേ തുടര്‍ന്നാണ് അയര്‍ലണ്ട് സര്‍ക്കാരിനോട്, അബോര്‍ഷന്‍ സംബന്ധിച്ച നിയമങ്ങളില്‍ മാറ്റം വരുത്താന്‍ യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഉത്തരവിട്ടതും, ഗര്‍ഭകാലത്ത് മാതാവിന്റെ ജീവന് സംരക്ഷണം നല്‍കുന്ന നിയമം അയര്‍ലണ്ട് പാസ്സാക്കിയതും. പക്ഷേ ഇപ്പോഴും ‘റിസ്‌ക്ക് ടു ലൈഫ് ‘ എന്താണ് എന്ന് ഇപ്പോഴത്തെ നിയമത്തിലും വ്യക്തമായി നിര്‍വ്വചിക്കാത്തതു കൊണ്ട് യഥാര്‍ത്ഥത്തില്‍ പ്രകടമായ ഒരു മാറ്റവും നിലവിലുണ്ടായിരുന്ന നിയമത്തില്‍ ഉണ്ടായിട്ടില്ല എന്നതാണ് സത്യം.ജീവന്റെ വിലയില്‍ അമ്മയ്ക്കാണോ കുഞ്ഞിനാണോ വില കൂടുതല്‍ കൊടുക്കേണ്ടത് എന്ന തര്‍ക്കത്തില്‍ ഉപരി സ്വാഭാവിക മാര്‍ഗങ്ങള്‍ സ്വീകരിക്കാനുള്ള പ്രേരണയാണ് അയര്‍ലണ്ട് പിന്തുടരുവാന്‍ ആഗ്രഹിക്കുന്നത് എന്നതാണു സത്യം.
ഗര്‍ഭചിദ്രമാര്‍ഗങ്ങളെ പിന്തുണയ്ക്കുമെന്ന് പ്രമുഖ രാഷ്ട്‌റട്രീയ കക്ഷികളൊന്നും പരസ്യമായി സമ്മതിക്കാത്തതിന്റെ കാരണവും അയര്‍ലണ്ടിന്റെ മനസ് അറിയുന്നതിനാലാണ്.എങ്കിലുംസവിത ഹാലപ്പനവര്‍ എന്ന ബല്‍ഗാംകാരിയുടെ മരണം ഉയര്‍ത്തിയ സന്ദേഹം പകരം ഒരു മാര്‍ഗത്തെ പറ്റി ചിന്തിക്കാന്‍ ഐറിഷ്‌കാരില്‍ പ്രേരകമായി എന്നതും യാഥാര്‍ഥ്യം.

Scroll To Top