Friday December 09, 2016
Latest Updates

സൌദിയില്‍ നാല് മലയാളി നഴ്‌സുമാര്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടു,മരണസംഖ്യ ഉയരുമെന്ന് ആശങ്ക

സൌദിയില്‍ നാല് മലയാളി നഴ്‌സുമാര്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടു,മരണസംഖ്യ ഉയരുമെന്ന് ആശങ്ക

 റിയാദ്: സൗദി സഖ്യസേനയുടെ ഷെല്ലാക്രമണത്തില്‍ നാല് മലയാളി മെയില്‍ നേഴ്‌സുമാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.സൗദിയില്‍ ജിസാന് സമീപമുള്ള ഹോസ്റ്റലിനു നേരെയുണ്ടായ ആക്രമണത്തിലാണ് നേഴ്‌സുമാര്‍ കൊല്ലപ്പെട്ടത്.മലയാളികള്‍ ഉള്‍പ്പെടെ ഏഴ് ഇന്ത്യാക്കാര്‍ മരിച്ചതായാണ് വിവരം.മലയാളികള്‍ അടക്കം പത്തോളം പേര്‍ക്ക് പരിക്കേറ്റു. മലയാളികള്‍ക്കു പുറമേ മൂന്ന് ബിഹാര്‍ സ്വദേശികളും മരിച്ചിട്ടുണ്ടെന്നാണ് സ്ഥിരീകരിച്ച റിപ്പോര്‍ട്ട്. 

മരിച്ചവരില്‍ ഒരാള്‍ എറണാകുളം ജില്ലക്കാരനായ ഫറൂഖാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ളവരാണ്.ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാവിലെ 9.10 ഓടെ ആയിരുന്നു ഷെല്ലാക്രമണം.സംഘര്‍ഷം രൂക്ഷമായി തുടരുന്ന യെമനില്‍ നിന്നും വിക്ഷേപിച്ച ഷെല്‍ ഹോസ്റ്റലിന് മുകളില്‍ വീഴുകയായിരുന്നു.മരണസംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ട്.

Scroll To Top