Wednesday July 26, 2017
Latest Updates

ഇന്ത്യന്‍ വ്യാവസായിക ചരിത്രത്തിലെ എറ്റവും വലിയ സാമ്പത്തിക കുറ്റകൃത്യത്തില്‍ സത്യം സ്ഥാപകന്‍ കുറ്റക്കാരന്‍

ഇന്ത്യന്‍ വ്യാവസായിക ചരിത്രത്തിലെ എറ്റവും വലിയ സാമ്പത്തിക കുറ്റകൃത്യത്തില്‍ സത്യം സ്ഥാപകന്‍ കുറ്റക്കാരന്‍

ഇന്ത്യ കണ്ടത്തില്‍ വച്ചു എറ്റവും വലിയ സാമ്പത്തിക കുറ്റ ക്രിത്യങ്ങളിലൊന്നില്‍ സത്യം കമ്പ്യൂട്ടേഴ്‌സ് സ്ഥാപകന്‍ രാമലിംഗരാജു കുറ്റക്കാരനാണെന്ന് ഹൈദരാബാദിലെ സാമ്പത്തിക കോടതിയുടെ വിധി. വ്യാജ രേഖയുണ്ടാക്കല്‍, കണക്കുകള്‍ പെരുപ്പിച്ചു കാണിക്കല്‍ എന്നിവയാണ് രാജുവിനെതിരെ ചുമത്തപ്പെട്ട കുറ്റങ്ങള്‍.

രാജുവിന്റെ സഹോദരനും സത്യം കമ്പ്യൂട്ടേഴ്‌സിന്റെ മാനേജിങ്ങ് ഡയറക്ടറുമായിരുന്ന ബി. രാമ രാജു, കൂടാതെ എട്ടു മുന്‍ സത്യം കമ്പ്യൂട്ടേഴ്‌സ് ജീവനക്കാര്‍ എന്നിവരും കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. 2009 ലാണ് കേസിനാസ്പതമായ സംഭവം നടന്നത്. ഈ വര്‍ഷം തന്നെ കമ്പനി ടെക് മഹിന്ദ്ര ലിമിറ്റടുമായി ലയിപ്പിക്കുകയും ചെയ്തിരുന്നു. മൊത്തം 1.5 മില്ല്യന്‍ ഡോളറിന്റെ തട്ടിപ്പ് നടന്നു എന്നാണ് കണക്കാക്കപെടുന്നത്.

കോടതി രാജുവിന് ഏഴു വര്‍ഷത്തെ തടവും 2.5 മില്യണ്‍ രൂപ പിഴയും വിധിച്ചു.

 

 

Scroll To Top