Tuesday December 06, 2016
Latest Updates

ഡബ്ലിനില്‍ സദ്ഗമയയുടെ ഓണാഘോഷം വര്‍ണ്ണാഭമായി

ഡബ്ലിനില്‍ സദ്ഗമയയുടെ ഓണാഘോഷം വര്‍ണ്ണാഭമായി

ഡബ്‌ളിന്‍: അയര്‍ലണ്ടിലെ ഹിന്ദുമലയാളി കൂട്ടായ്മയായ സത്ഗമയ സദ്സംഘത്തിന്റെ ഓണാഘോഷം പ്രൌഢഗംഭീരമായി.
ഭാരതീയ സംസ്‌കാരങ്ങളിലും, മൂല്യങ്ങളിലും അടിയുറച്ച് വിശ്വസിയ്ക്കുന്ന ഈ കൂട്ടായ്മ കേരളത്തിന്റെ തനതായ ശൈലിയില്‍ പൂക്കളമൊരുക്കി, ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മാവേലിമന്നനെ വേദിയിലേയ്ക്ക് ആനയിച്ച്, മലയാളി മങ്കമാര്‍ തിരുവാതിര അവതരിപ്പിച്ചപ്പോള്‍ പ്രവാസിമനസ്സുകളില്‍ എന്തെന്നില്ലാത്ത ആഹ്‌ളാദവും ഒപ്പം ഗൃഹാതുരത്വവുമുണര്‍ത്തി.

ക്രംലിനില്‍ നടന്നഓണാഘോഷപരിപാടികള്‍ ഗീതാ അന്തര്‍ജ്ജനം, കെ.എസ്.മോഹന്‍കുമാര്‍, പുഷ്പാകുമാരി,പ്രൊഫ:സുരേഷ്.സി.പിള്ള എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഔദ്യോഗികമായി ഉത്ഘാടനം ചെയ്യുകയും സപ്താ രാമന്‍ നമ്പൂതിരിയുടെ സ്വാഗതനൃത്തത്തോടെ കലാപരിപാടികള്‍ക്ക് തുടക്കം കുറിയ്ക്കുകയും ചെയ്തു. അജയന്റെ ഓണസന്ദേശത്തെ തുടര്‍ന്ന് മോഹിനിയാട്ടം കേരളനടനം ,സിനിമാറ്റിക് ഡാന്‍സ് തുടങ്ങിയ വൈവിധ്യമാര്‍ന്ന കലാസൃഷ്ടികള്‍ വേദിയെ സമ്പുഷ്ടമാക്കി.

അയര്‍ലണ്ടില്‍ നാനോ ടെക്നോളജിയില്‍ പുതിയ കണ്ടുപിടുത്തത്തിലൂടെ ലോക പ്രശസ്തനായ മലയാളി ശാസ്ത്രഞ്ജന്‍ പ്രൊഫ:സുരേഷ് .സി.പിള്ളയെ വേദിയില്‍ വച്ച് വിനോദ് ഓസ്‌കാറും, രൂപേഷ് പണിക്കരും ചേര്‍ന്ന് പൊന്നാടയണിയിച്ച് ആദരിയ്ക്കുകയും ബാലവിഹാര്‍ കുട്ടികള്‍ക്ക് അദ്ദേഹം സര്‍ട്ടിഫിക്കറ്റുകള്‍ വിതരണവും ചെയ്തു.

വസന്തിന്റെ നേതൃത്വത്തില്‍ സത്ഗമയ അംഗങ്ങള്‍ അവതരിപ്പിച്ച ഓണപ്പാട്ടുകളും, ബാലവിഹാര്‍ കുട്ടികളുടെ പരിപാടികളും കൂടുതല്‍ നിലവാരമുള്ളതാക്കി.വിഭവസമൃദ്ധമായ സദ്യയെ തുടര്‍ന്ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള വൈവിധ്യമാര്‍ന്നകലാ- കായിക വിനോദമത്സരങ്ങള്‍ സംഘടിപ്പിയ്ക്കുകയും,Best Couple ആയി മൂന്നാം തവണയും ഇടശ്ശേരി രാമന്‍ നമ്പൂതിരിയേയും ,ബിന്ദു രാമനെയും തിരഞ്ഞെടുക്കുകയൂം എല്ലാവര്ക്കും സമ്മാനങ്ങള്‍ വിതരണവും ചെയ്തു. വൈകുന്നേരത്തോടെ ഓണാഘോഷപരിപാടികള്‍ അവസാനിച്ചു.sat1 sat4 sat3 sat5 sat6 sat7 sat11 sat8 sat9 sat10 sat5

Scroll To Top