Sunday December 04, 2016
Latest Updates

സരിതയുടെ കത്ത് പുറത്ത്; കത്തില്‍ കോണ്‍ഗ്രസ് മന്ത്രിമാരുടെ പേരുകളും

സരിതയുടെ കത്ത് പുറത്ത്; കത്തില്‍ കോണ്‍ഗ്രസ് മന്ത്രിമാരുടെ പേരുകളും

സോളാര്‍ തട്ടിപ്പു കേസിലെ മുഖ്യ പ്രതികളില്‍ ഒരാളായ സരിത എസ് നായര്‍ പത്തനംതിട്ട ജയിലില്‍ കഴിയുന്ന സമയത്ത് എഴുതി എന്ന് പറയുന്ന കത്തിന്റെ ചില ഭാഗങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചു. കത്തിന്റെ ആദ്യ ഭാഗങ്ങള്‍ ഇന്നലെയും രണ്ടാം ഭാഗങ്ങള്‍ ഇന്ന് രാവിലെയുമാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്തു വിട്ടത്. കോട്ടയം എംപി ജോസ് കെ മാണിയും കോണ്‍ഗ്രസ് മന്ത്രിമാരും തന്നെ ലൈംഗികമായി ഉപയോഗിച്ചുവെന്നും തനിക്ക് പ്രതിഫലമായി ലഭിച്ചത് ഓഫറുകള്‍ മാത്രമാണെന്ന് സരിത കത്തില്‍ എഴുതി.

സോളാര്‍ ബിസിനസ് കൊണ്ട് കോടികള്‍ നേടിയത് കോണ്‍ഗ്രസ് മന്ത്രിമാരും ശാലു മേനോനും ബിജു രാധാകൃഷ്ണനുമാണ്. തനിക്ക് ലഭിച്ചത് വാഗ്ദാനങ്ങള്‍ മാത്രമാണ്. കോണ്‍ഗ്രസ് എംഎല്‍എമാരും മന്ത്രിമാരും തന്നെ ഭീഷണിപ്പെടുത്തിയാണ് തന്റെ ശരീരത്തെ ഉപയോഗിച്ചത്. സര്‍ക്കാരിന്റെ സഹായം വാഗ്ദാനം ചെയ്താണ് പലരും പണം കൈപ്പറ്റിയതും ശരീരം ഉപയോഗിച്ചതും. തന്റെ പക്കല്‍നിന്ന് പണം കൈപ്പറ്റിയവര്‍ എന്തുകൊണ്ടാണ് പണം തിരികെ നല്‍കാത്തത് എന്ന് സരിത ചോദിക്കുന്നു.

അതേസമയം ഇത് ബ്ലാക്ക്്‌മെയില്‍ രാഷ്ട്രീയമാണെന്നും ഇത് നിഷേധിക്കുന്നുവെന്നുമായിരുന്നു ജോസ് കെ മാണി എംപിയുടെ പ്രതികരണം. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യവുമായി കൂട്ടിവായിച്ചാല്‍ ആരാണ് കത്തിന് പിന്നിലെന്ന് മനസ്സിലാകുമെന്നും ജോസ് കെ മാണി പറഞ്ഞു. സരിതാ നായരുടെ പേരിലെ ലൈംഗികാരോപണ കത്ത് വിവാദമായതിനിടെ, ജോസ് കെ മാണിക്കു പിന്തുണയുമായി ഭാര്യ നിഷാ ജോസ് ഫേസ് ബുക്കിലൂടെ രംഗത്ത് വന്നു.
ജോസ് കെ മാണിക്കെതിരേ ഉയരുന്ന ആരോപണങ്ങളെ നിഷ തള്ളിക്കളയുന്നു. ആ പരിപ്പ് ഇവിടെ വേവില്ലെന്നാണ് നിഷ പറയുന്നത്.

വിശ്വാസവും ബഹുമാനവും ഒരു പുരുഷനും സ്ത്രീക്കും സൗജന്യമായി ലഭിക്കില്ല. സ്വഭാവത്തിലൂടെയും പെരുമാറ്റത്തിലൂടെയുമാണ് അതു കൈവരിക്കേണ്ടത്, നിഷ പറയുന്നു.

തന്റെ ഭര്‍ത്താവ് ജോയ്ക്ക് കുടുംബത്തിന്റെയും മറ്റും സഹകരണവും ബഹുമാനവും ലഭിച്ചിട്ടുണ്ട്. സ്വബോധമുള്ള ആരും അദ്ദേഹത്തിനെതിരെ ഉയര്‍ന്ന ആരോപണം വിശ്വസക്കുകയില്ല.

സാഹചര്യത്തിനനുസരിച്ച് കപടത മറച്ചുവയ്ക്കാന്‍ മറ്റുള്ളവരുടെ മേല്‍ പഴിചാരുന്നത് നാണക്കേടാണെന്നും നിഷ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ജോസ് കെ മാണി സ്വകാര്യ ഭാഗങ്ങള്‍ കാട്ടിയ ശേഷം സരിതയെ കിടപ്പറയിലേക്കു ക്ഷണിച്ചുവെന്നും വദനസുരതം ചെയ്യിച്ചു എന്നുമൊക്കെയാണ് പുറത്തായ വിവാദ കുറിപ്പില്‍ പറയുന്നത്. ഈ കുറിപ്പാണ് താന്‍ എഴുതിയതല്ലെന്നു സരിത പറയുന്നത്.

അതിനിടെ ഇതു തന്റെ കത്തല്ലെന്നും തന്റെ കത്തിലുള്ള പരാമര്‍ശങ്ങളില്‍ ഇവരുടെ ആരുടെയും പേരില്ലെന്ന് സരിത എസ് നായര്‍ മാധ്യമങ്ങളോട് പറഞ്ഞു. കത്തുണ്ട് എന്ന കാര്യം താന്‍ സ്ഥിരീകരിക്കുന്നു, എന്നാല്‍ അതിലുള്ള കണ്ടന്റ് ഇതല്ല. ഇത് ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം മുതലെടുക്കാന്‍ ആരോ മനപ്പൂര്‍വം കളിക്കുന്നതാണെന്നുമാണ് സരിതയുടെ പ്രതികരണം.

അതേസമയം സരിത മുന്‍പ് അബ്ദുള്ളക്കുട്ടിക്ക് എതിരെ നല്‍കിയ പരാതി പുറത്തുവന്നപ്പോള്‍ അതില്‍ ഉപയോഗിച്ച അതേ കൈയക്ഷരമാണ് ഈ കത്തിലും എഴുതിയിരിക്കുന്നതെന്ന് കൈരളി പീപ്പിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

 

Scroll To Top