Wednesday August 23, 2017
Latest Updates

കത്ത് ഹാജരാക്കാതെ സരിത:വമ്പന്‍മാര്‍ ഇടപെട്ട് കത്ത് ‘മുക്കി’യെന്ന് സംശയം?

കത്ത് ഹാജരാക്കാതെ സരിത:വമ്പന്‍മാര്‍ ഇടപെട്ട് കത്ത് ‘മുക്കി’യെന്ന് സംശയം?

തിരുവനന്തപുരം: സോളാര്‍ കമ്മിഷനു മുന്നില്‍ ഹാജരാകാന്‍ തടസ്സങ്ങള്‍ പറഞ്ഞ് സരിത എസ്. നായര്‍. ഹാജരാകാന്‍ കമ്മിഷന്‍ ഉത്തരവിട്ടിട്ടും ഓരോ കാരണങ്ങള്‍ ഉന്നയിച്ച് നീട്ടിക്കൊണ്ടു പോകുകയാണ് സരിത.പത്തനംതിട്ട ജില്ലാ ജയിലില്‍ വച്ച് സരിത എഴുതിയ കത്ത് സോളാര്‍ കമ്മിഷനു മുന്നില്‍ ഹാജരാക്കാന്‍ കഴിയില്ലെന്ന് സരിത. കത്ത് ഹാജരാക്കാന്‍ കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടും കത്ത് സ്വകാര്യമാണെന്നും സോളാര്‍ കമ്മിഷന്റെ ടേംസ് ഒഫ് റഫറന്‍സില്‍ വരാത്തതിനാല്‍ ഹാജരാക്കാന്‍ കഴിയില്ലെന്നുമുള്ള നിഷേധാത്മക നിലപാടാണ് സരിത സ്വീകരിച്ചത്.

കുറച്ചുനാള്‍ മുമ്പ് പത്രസമ്മേളനത്തില്‍ കത്ത് സരിത ഉയര്‍ത്തിക്കാട്ടിയിരുന്നു. ഒരു ബ്ലാക്‌മെയില്‍ തന്ത്രമായാണ് ഇതിനെ വിലയിരുത്തിയത്. അതില്‍ സരിത വിജയിച്ചു എന്നുവേണം കരുതാന്‍.കത്തു പുറത്തുവന്നാലുള്ള അപകടത്തെപ്പറ്റി ധാരണയുള്ളവര്‍ കത്തു പുറത്തുവരാതിരിക്കാന്‍ ആവശ്യമായതു ചെയ്തിട്ടുണ്ടാവും. അതു കൊണ്ടാണ് സോളാര്‍ കമ്മിഷനു മുന്നില്‍ കത്തു ഹാജരാക്കാന്‍ കഴിയില്ലെന്ന ഉറച്ച നിലപാടുമായി സരിത മുന്നോട്ടു പോകുന്നത്.

കമ്മിഷനു മുന്നില്‍ ഹാജരാകണമെന്ന് കര്‍ശനമായ നിര്‍ദ്ദേശം കമ്മിഷന്‍ നല്‍കിയതോടെ അതിനുള്ള സന്നദ്ധത സരിത അറിയിച്ചിട്ടുണ്ട്.കേരള രാഷ്ട്രീയത്തില്‍ വന്‍ഭൂകമ്പങ്ങള്‍ സൃഷ്ടിക്കാനുള്ള പ്രഹരശേഷി കത്തിനുണ്ടെന്നാണ് സൂചന. തിരഞ്ഞെടുപ്പ് അടുത്തതോടെ എതിരാളികള്‍ രാഷ്ട്രീയ ആയുധമാക്കാന്‍ സാധ്യതയുള്ള കത്ത് എന്തുവില കൊടുത്തും തടയുമെന്ന് വ്യക്തമാണ്.


Scroll To Top